Entertainment

അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധ നേടി ‘നിയോൺ സീ’; മലയാളി സംവിധായകന്റെ സിനിമ

'Neon C.' film by malayaly director

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടുകയാണ് മലയാളി സംവിധായകനായ സനീഷ് സുകുമാരൻ സംവിധാനം ചെയ്ത് ഒരുക്കിയ നിയോൺ സീ എന്ന ഫീച്ചർ ഫിലിം. സിനിമയോട് കമ്പമുള്ള കുറച്ച് പേർ ചേർന്ന് ആദ്യമായി ഒരുക്കിയ ഈ ഫീച്ചർ ഫിലിം കേവലം നാല് ദിവസങ്ങൾ കൊണ്ടാണ് ഷൂട്ട് ചെയ്തതെന്ന് സംവിധായകൻ പറയുന്നു. വളരെ പെട്ടെന്ന് ചെയ്ത സിനിമയാണ് ഇതെന്നും ‘നൌ ഓർ നെവർ’ മൊമൻ്റിലായിരുന്നു ടീമെന്നും സംവിധായകൻ പറയുന്നു.

ഇപ്പോഴിതാ ഈ ചിത്രം 202ലെ കൽക്കട്ട ഇൻ്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത ഫിലിം മേക്കർക്കുള്ള പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ 2020ലെ ഗോൾഡൻ ജൂറി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ പോർട്ട് ബ്ലെയർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സംവിധായകൻ സനീഷ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 124 മിനിറ്റുള്ള കളർ ചിത്രം ഇംഗ്ലീഷ് ഭാഷയിലാണ് ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിനായി അടുത്തിടെ താൻ കണ്ട മനുഷ്യന്മാരെല്ലാം വരെ ആത്മാർത്ഥതയുള്ളവരായിരുന്നെന്നും ഇവരുടെ വിനയശീലവുമൊക്കെ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായും സംവിധായകൻ പറഞ്ഞിട്ടുണ്ട്.

Neon Sea Crew

സമാന്തരമായി നീങ്ങുന്ന രണ്ട് കഥകളാണ് ഫീച്ചർ ഫിലിമിലുള്ളത്. രണ്ട് കഥകളും തമ്മിലുള്ള സമന്വയത്തിലൂടെയാണ് സിനിമയുടെ കഥാസംവേദനം പൂർത്തിയാകുന്നത്. അഭിനേതാക്കളടക്കം ആകെയുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്നും നല്ല അനുഭവമായിരുന്നുവെന്നും ജീവിതകാലം മുഴുവൻ വിലപ്പെട്ടതായി കരുതുവാനുള്ള അനുഭവം ടീം സമ്മാനിച്ചുവെന്നം സനീഷ് സുകുമാരൻ പറഞ്ഞു. ഈ അവസരം ലഭിച്ചതിൽ താൻ ഒരുപാട് ഭാഗ്യവാനാണെന്നും എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും കടപ്പാടുണ്ടെന്നും സനീഷ് പറഞ്ഞു. നിതിൻ രമേശാണ് ചിത്രത്തിൻ്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി.

Neon Sea

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button