ചിഹ്നത്തിന് പിന്നാലെ ‘പേരും’ പോയി; ജോസഫിന് വീണ്ടും തിരിച്ചടി
'Name' went after the symbol; Another setback for Joseph
കൊച്ചി: പിജെ ജോസഫിന് ഹൈക്കോടതിയിൽ നിന്ന് മറ്റൊരു തിരിച്ചടി കൂടി. ജോസഫിന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേരളാ കോൺഗ്രസ് (എം) ജോസഫ് എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് നൽകണമെന്ന് ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിനെ ചോദ്യം ചെയ്‌ത് ജോസ് കെ മാണി വിഭാഗം കോടതിയെ സമീപിച്ചത്. ഹർജി സ്വീകരിച്ച ഇതേ കോടതി തന്നെയാണ് ജോസഫിന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന തിരുത്ത് നൽകിയത്.
കേരളാ കോൺഗ്രസ് (എം) എന്ന പേര് തങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച് നൽകിയതാണെന്ന ജോസ് വിഭാഗം കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചു. ഇതോടെ ചിഹ്നനത്തിന് പുറമേ പാർട്ടിയുടെ പേരിൻ്റെ കാര്യത്തിലും ജോസഫ് വിഭാഗത്തിന് തിരിച്ചടിയുണ്ടായി. കോടതിയിൽ നിന്ന് തിരുത്ത് ഉണ്ടായെങ്കിലും ചെണ്ട ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാം.