Qatar

ലേബർ ക്യാമ്പുകളിൽ ‘വീട്ടുരുചി’യുടെഓണ സദ്യ വിളമ്പി നടുമുറ്റംഖത്തർ

Nadumuttam Qatar served 'Onam Sadya' In the labor camps

ദോഹ: ആവാസകേന്ദ്രങ്ങളിൽ വിളമ്പിയ ഓണസദ്യ വീടകത്തിന്റെസ്വാദറിഞ്ഞുണ്ട് തൊഴിലാളികൾ. ഓണാഘോഷത്തോടനുബന്ധിച്ചു കൾച്ചറൽ ഫോറം നടുമുറ്റവും ടീം വെൽഫെയറും സംയുക്തമായി ലേബർ ക്യാമ്പുകളിൽ ഒരുക്കിയ ഓണ സദ്യ രുചിപെരുമയുടെയും, ഒരുമയുടെയും വേറിട്ട ആസ്വാദനവും ആഘോഷവുമായി.

ഇൻഡസ്ട്രിയൽ ഏരിയയിൽ മൂന്ന് ലേബർ ക്യാമ്പുകളിലും ബർവ്വ അൽ ബറാഹയിലെ ലേബർ ക്യാമ്പിലും ഉൾപ്പെടെ നാലു ക്യാമ്പുകളിലായിട്ടാണ് ഓണസദ്യ വിതരണം ചെയ്തത്.

കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആബിദ സുബൈർ, സംസ്ഥാന സമിതി അംഗങ്ങളായ സജ്‌ന സാക്കി, റുബീന മുഹമ്മദ്‌ കുഞ്ഞി,രമ്യ നമ്പിയത്ത്, വിവിധ ഏരിയ കൺവീനർമാരായ വാഹിദ നസീർ, ഹുമൈറ, സമീന, നജ്‌ല, നുഫൈസ, സകീന, സുമയ്യ,ഇലൈഹി സബീല, ഫാത്തിമത് സുഹറ, ഖദീജാബി തുടങ്ങിയവർ ഓണ സദ്യ തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.
നടുമുറ്റം ഏരിയകൾ തയ്യാറാക്കിയഓണ സദ്യ കിറ്റുകൾ ടീം വെൽഫെയർ വളണ്ടിയർമാരായ അബ്ദുൽ നിസ്താർ, സഞ്ജയ്‌ ചെറിയാൻ,സിദ്ദീഖ് വേങ്ങര, സകീന തുടങ്ങിവർ ഏരിയകളുടെ വിവിധ കളക്ഷൻ പോയിന്റുകളിൽ നിന്ന് ശേഖരിച്ചു വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.
കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി മജീദലി, ടീം വെൽഫെയർ വൈസ് ക്യാപ്റ്റൻ സഞ്ജയ്‌ ചെറിയാൻ, ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് പ്രസിഡന്റ്‌ റഫീഖ് സൂപ്പി, വൈസ് പ്രസിഡന്റ്‌ അബ്ദുസ്സലാം എം കെ, ജനറൽ സെക്രട്ടറി ഹാമിദ് തങ്ങൾ തുടങ്ങിയവർ ക്യാമ്പുകളിൽ നടന്ന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button