Health

ആഴ്ചയില്‍ ഒരിക്കലെങ്കിലും കൂണ്‍ കഴിയ്ക്കണം

Mushrooms should be eaten at least once a week

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഭക്ഷണങ്ങള്‍ പലതുമുണ്ട്. ഇതില്‍ പലതും നാം അവഗണിച്ചു കളയുന്ന ഒന്നുമാണ്. ഇതില്‍ ചില പ്രത്യേക പച്ചക്കറികളും പെടുന്നു. ഇതില്‍ പെട്ട ഒന്നാണ് കൂണ്‍. ഒരു മഴക്കാലത്തിന്റെ ഇടേേവളയില്‍ വളര്‍ന്നു വന്നിരുന്ന ഇതിന് ഇപ്പോള്‍ വിപണി സാധ്യതകള്‍ ഏറെയാണ്. ഇത് കൃഷിയായിത്തന്നെ ചെയ്ത് വരുമാനമുണ്ടാക്കുന്നവര്‍ ധാരാളം. ഇതിന്റെ പോഷക മൂല്യം തന്നെയാണ് ഇതിന്റെ വിപണി മൂല്യത്തിന് കാരണവും. മഷ്‌റൂം അഥവാ കൂണ്‍ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഒത്തു ചേരുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഇറച്ചിയ്ക്കു പകരം വയ്ക്കാവുന്ന പച്ചക്കറിയാണ് ഇത്. മാംസ്യവും പ്രോട്ടീനുകളുമെല്ലാം ധാരാളമായി അടങ്ങിയത്. വൈറ്റമിന്‍ ഡി അടങ്ങിയ അപൂര്‍വം ഭക്ഷണ വസ്തുക്കളില്‍ ഒന്നാണിത്. കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, സെലേനിയും, എന്നിവയെല്ലാം ഇതിലുണ്ട്. ഇറച്ചി വിഭവങ്ങള്‍ കഴിയ്ക്കാത്തവര്‍ക്ക് ഇറച്ചിയിലെ കൊഴുപ്പിന്റെ ദോഷം ഒഴിവാക്കിയും ബാക്കിയെല്ലാ ഗുണങ്ങള്‍ നല്‍കിയും കൂണ്‍ മികച്ചു നില്‍ക്കുന്നു. ഇതിനാല്‍ തന്നെ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ മികച്ചതാണ്.

​രോഗ പ്രതിരോധശേഷി

രോഗ പ്രതിരോധശേഷിയുമുള്ള പോഷക മൂല്യവുമുള്ള കൂണിന് നിരവധി രോഗങ്ങളെ തടയാൻ കഴിയും. കൂണില്‍ വൈറ്റമിന്‍ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ എര്‍ഗോതയോനൈന്‍ എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. പെന്‍സിലിന് സമാനമായ നാച്വറല്‍ ആന്റിബയോട്ടിക്‌സ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫംഗസ് അണുബാധ തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജമാക്കി മാറ്റാന്‍ കൂണില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും.ഇത് ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യും.

ഹൃദ്രോഗ സാദ്ധ്യത

കൂണ്‍ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കും. ശരീരകലകളുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും ഏറ്റവും സഹായകരവുമാണിത്. കൂണില്‍ പ്രോട്ടീന്‍, മാംസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളിലും രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനുള്ള കഴിവും ഉണ്ട്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മറ്റ് ആഹാരങ്ങളില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ്. ഇത് ഹൃദ്രോഗത്തിനും വരെ നല്ല പ്രതിരോധ മരുന്നാണ്. അതായത് കൊളസ്‌ട്രോള്‍ ചെറുക്കാന്‍ ഏറെ നല്ലതാണ്. പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം ചെറുക്കുന്നതിനാല്‍ തന്നെ ഇത് ഹൃദയാരോഗ്യത്തിന് മികച്ചതുമാണ്.

അള്‍ഷിമേഴ്‌സ് തടയാന്‍

കൂണ്‍ അള്‍ഷിമേഴ്‌സ് തടയാന്‍ ഉപകരിക്കും എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മഷ്‌റൂം കഴിക്കുന്നത് തലച്ചോറിലെ ഞരമ്പുകളിലെ വളര്‍ച്ചക്ക് ഏറെ സഹായകരമാകും എന്നും ഇത് മറവി രോഗവും മതിഭ്രമവും തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.കൂണിലടങ്ങിയ ജൈവികമായ ഘടകങ്ങള്‍ക്ക് നാഡികളെ സംരക്ഷിക്കാന്‍ കഴിയും. മറവി തടയാൻ കൂണുകൾക്ക് കഴിയുമെന്ന പഠനങ്ങൾ. ഭക്ഷ്യയോഗ്യമായ കൂണുകള്‍ പല രോഗങ്ങള്‍ തടയാനും മികച്ച ഔഷധമാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചതാണ്. 30 വയസ്സ് പിന്നിട്ടോ? സ്ത്രീകൾ നിർബന്ധമായും നടത്തണം ഈ പരിശോധനകൾ

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന്

ചുരുക്കം നോണ്‍ വെജ് വിഭവങ്ങളിലുള്ള ഫോളിക് ആസിഡ് സമ്പുഷ്ടമാണ് കൂണ്‍. ഇതിനാല്‍ തന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവരും ഗര്‍ഭിണികളുമായ സ്ത്രീകള്‍ ഇതു കഴിയ്ക്കുന്നത് കുഞ്ഞിന് നാഡീസംബന്ധമായ തകരാറുകള്‍ വരാതിരിയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ഫോളിക് ആസിഡ് തന്നെയാണ് കാരണം. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ശക്തിയുള്ളതുമാണ്.

​ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഗുണം

നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഗുണം നല്‍കുന്നുവെങ്കിലും ഇറച്ചി വിഭവങ്ങളിലെ കൊഴുപ്പ് ഇതില്‍ ഇല്ല. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മറ്റ് ആഹാരങ്ങളില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ്. ശരീരത്തിലെ കൊഴുപ്പ് വളരെ വേഗം നിയന്ത്രിക്കപ്പെടും. കൂണില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളുടെ എണ്ണവും ഘടനയും മാംസാഹാരത്തിന് തുല്യമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് മസില്‍ വളര്‍ച്ചയ്ക്കും ഉത്തമമാണ്. ഇറച്ചി വര്‍ഗങ്ങള്‍ കഴിയ്‌ക്കേണ്ടാത്തവര്‍ക്ക് പകരം കഴിയ്ക്കാവുന്ന ഉത്തമമായ ഒരു ഭക്ഷണ വസ്തുവാണ് കൂണ്‍. നോണ്‍ വെജ് ഗുണം നല്‍കുന്ന വെജ് ഭക്ഷണം എന്നു വേണം, പറയുവാന്‍. മാംസ്യ സമ്പുഷ്ടമെങ്കിലും ഇതിന്റെ കലോറി ഏറെ കുറവുമാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button