Kerala Rural

പട്ടാമ്പി നഗര സഭ ഉദ്യാനമാക്കാൻ മുരളീധരൻ വേളേരി മഠം 

Muraleedharan Veleri Math to make Pattambi Municipality a garden

പട്ടാമ്പി നഗരസഭയുടെ അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കി പടിയിറങ്ങുന്ന 28 കൗൺസിലർമാർ ചെയ്ത വികസനപ്രവർത്തനങ്ങളുടെ നന്ദിസൂചകമായി പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ മുരളീധരൻ വേളേരി മഠം  28 പൂച്ചട്ടികൾ 3 തീയതി രാവിലെ 10 മണിക്ക് നഗരസഭാ ചെയർമാൻ കെ എസ് ബി ഐ തങ്ങൾക്ക് നഗരസഭയിൽ വച്ച് കൈമാറും. നഗരസഭ ഓഫീസ് അങ്കണം മനോഹരമാക്കുന്നതിനു വേണ്ടി ഈ പൂച്ചട്ടികൾ വെച്ച് ഉദ്യാനം നിർമ്മിക്കും.

നഗരസഭയുടെ ബോർഡിൻറെ കളർ ആയ വെള്ളയും നീലയും നിറങ്ങളേകി അതിമനോഹരമാക്കിയ പൂച്ചട്ടികൾ ആണ് എന്നുള്ളതാണ് ഇതിന് ഭംഗി കൂട്ടുന്നത്.ഇതിനു മുന്നേയും ഇദ്ദേഹം പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും റോഡരികുകളിലും സ്കൂളുകളിലും താലൂക്ക് ആശുപത്രിയിലും മറ്റുമായി ഉദ്യാനങ്ങൾ നിർമ്മിച്ച്‌ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. മജീഷ്യൻ കൂടിയായ ഇദ്ദേഹം കലാകായിക സാംസ്കാരിക രംഗങ്ങളിൽ പട്ടാമ്പിയിലെ നിറസാന്നിധ്യമാണ്.

ഭാരതപ്പുഴ സംരക്ഷണ സമിതി, ജനമൈത്രി പോലീസ് സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, റോട്ടറി ക്ലബ്, പ്രകൃതി സംരക്ഷണ സമിതി തുടങ്ങി ഒട്ടനവധി മേഖലയിൽ മുരളീധരൻ പ്രവർത്തിച്ചു വരുന്നു. ഇനിയും പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ഉദ്യാനങ്ങൾ നിർമ്മിക്കുമെന്നും തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കും എന്നു മുരളീധരൻ വേളേരി മഠം പറഞ്ഞു.

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button