ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാര ജേതാവ് രാജേഷ് ടച്ച്റിവര്‍, കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സയനെെഡ്’. ബഹുഭാഷാ ചിത്രമായി ഒരുക്കുന്ന സയനൈഡിൽ സിദ്ധിഖാണ് വളരെ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയ മണിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്സറായി ശക്തമായ കഥാപാത്രത്തെയാണ് പ്രിയമണി അവതരിപ്പിക്കുന്നത്.
മിഡിലീസ്റ്റ് സിനിമ, പ്രൈംഷോ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജൻ റെഡ്ഡി എന്നിവര്‍ ചേർന്നാണ് സയനെെഡ് നിര്‍മ്മിക്കുന്നത്. കന്നഡ താരം രംഗായനരഘുവും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, രാംഗോപാൽ ബജാജ്, ഷിജു, ശ്രീമാൻ, സമീർ, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധർ, മുകുന്ദൻ, റിജു ബജാജ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുനിൽ ബാബുവാണ് ഈ ചിത്രത്തില്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഗജനി, പാ, സ്പെഷ്യൽ 26, ലക്ഷ്യ, ഉറുമി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയാണ് സുനിൽ ബാബു. ഈ ചിത്രത്തിനുവേണ്ടി കഥയിലെ നിർണ്ണായക സ്വാധീനമുള്ള അഞ്ചോളം സെറ്റുകൾ ഒരുക്കേണ്ടതിനാലാണ് സുനിൽ ബാബുവിലേക്ക് എത്തിയതെന്ന് നിർമ്മാതാവ് പ്രദീപ് നാരായണൻ പറഞ്ഞു.
സയനൈഡ് മോഹന്റെ കഥ വാർത്തകളിലൂടെ എല്ലാവരും അറിഞ്ഞതാണെന്നും എന്നാൽ പ്രേക്ഷകർക്കായി സംവിധായകൻ രാജേഷ് ടച്ച്റിവർ ഒരുക്കിയിരിക്കുന്നത് വ്യത്യസ്തമായ ഒരു കാഴ്ചയാണെന്നും നിർമ്മാതാവ് കെ നിരഞ്ജൻ റെഡ്ഢി പറയുന്നു. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളയുന്നതായിരുന്നു മോഹന്റെ രീതി.
ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന സയനൈഡിനു വേണ്ടി തെലുഗു, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സിനിമ എത്തുക. പ്രിയാമണി പ്രധാന കഥാപാത്രമാകുമ്പോൾ ഹിന്ദിയിൽ ആ വേഷം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ്.
വിവിധ ഭാഷകളിൽ നിന്നുമായി നിരവധി പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്.
ബോളിവുഡ് സംഗീതസംവിധായകൻ ജോർജ് ജോസഫിനൊപ്പം സൗണ്ട് ഡിസൈനർ അജിത് അബ്രഹാം, പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലിസ്റ്റ് എൻ ജി റോഷൻ, എഡിറ്റർ ശശികുമാർ എന്നിവർ ഈ ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. ഡോക്ടര്‍ ഗോപാൽ ശങ്കറാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ തെലുങ്കില്‍ പുന്നം രവിയും, തമിഴില്‍ രാജാചന്ദ്രശേഖറും, മലയാളത്തില്‍ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്നാണ് എഴുതുന്നത്.
ഈ ചിത്രത്തില്‍ കണ്ടന്റ് അഡ്വൈസറായി സഹകരിക്കുന്നത് രാഷ്ട്രപതിയുടെ പത്മശ്രീ പുരസ്കാരം നേടിയ ഡോക്ടര്‍ സുനിതാ കൃഷ്ണനാണ്. ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂർ, കൂർഗ്, മടിക്കേരി, കാസർഗോഡ് എന്നീ പ്രദേശങ്ങളിലായി ഉടന്‍ ചിത്രീകരണം ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശാണ്.