നാല് വയസുകാരിയായ മകളെ നാലാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞ് അമ്മ; കുഞ്ഞ് മരിച്ചു
Mother threw her four-year-old daughter from the fourth floor; The baby died

ബെംഗളൂരു: നാല് വയസുകാരിയായ മകളെ ബാല്‍ക്കണിയില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞ് യുവതി. ബെംഗളൂരുവിലാണ് സംഭവം. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നും യുവതി മകളെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കുഞ്ഞ് തല്‍ക്ഷണം മരിച്ചു.
കുട്ടിയെ താഴേയ്ക്ക് എറിഞ്ഞ ശേഷം യുവതി ബാല്‍ക്കണിയുടെ കൈവരിയില്‍ കയറി അല്‍പ്പസമയം താഴേയ്ക്ക് നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓടിയെത്തിയ ബന്ധുക്കള്‍ യുവതിയെ വലിച്ച് തറയിലേക്ക് ഇടുകയായിരുന്നു. നോര്‍ത്ത് ബെംഗളൂരുവിലെ എസ്ആര്‍ നഗറില്‍ വ്യാഴ്യാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
കുട്ടിക്ക് സംസാരശേഷിയും കേള്‍വിശേഷിയും കുറവായിരുന്നു. ഇതുമൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവതിയെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദന്തഡോക്ടറാണ് അറസ്റ്റിലായ യുവതി. മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ഇവരുടെ ഭര്‍ത്താവ്.