Gulf News

70,000ത്തിലധികം പ്രവാസികളുടെ പണി പോകും; നിലപാട് കടുപ്പിച്ച് കുവൈറ്റ്

More than 70,000 expatriates will go to work; Kuwait tightens stance

കുവൈറ്റ്: കൊവിഡ്-19 പ്രതിരോധ നടപടികൾ മുന്നോട്ട് കൊണ്ട് പോകുന്നതിനിടെ കൂടുതൽ നടപടികളിലേക്ക് കടന്ന് കുവൈറ്റ്. 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ തൊഴിൽ, താമസ പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന നിർദേശം അടുത്തവർഷം ആദ്യത്തോടെ നിലവരും. ഇതോടെ 70,000ത്തിലധികം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടിവരും.

60 വയസ് കഴിഞ്ഞ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ തൊഴിൽ, താമസ പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി വ്യക്തമാക്കിയിരുന്നു. 2021 ജനുവരിയോടെ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതോടെ സർക്കാർ നിർദേശിച്ച ചട്ടത്തിന് പുറത്തുള്ളവർക്ക് രാജ്യം വിടേണ്ടിവരും.

എന്നാൽ 60 വയസ് കഴിഞ്ഞ പ്രവാസികളില്‍ മക്കള്‍ കുവൈറ്റിൽ ജോലി ചെയ്യുന്നവരുണ്ടെങ്കില്‍ ഇവര്‍ക്ക് ആശ്രിത വിസയിലേക്ക് മാറാമെന്ന് ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആവശ്യമായ യോഗ്യതയില്ലാത്തവരുടെ തൊഴിൽ പെർമിറ്റിൻ്റെയും തൊഴിൽ കരാറിൻ്റെയും കാലാവധി നൽകുന്നതോടെ പുതുക്കി നൽകേണ്ടതില്ലെന്നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റിയുടെ തീരുമാനം. രാജ്യത്തെ സ്വദേശി – വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം.

കാലാവധി പുതുക്കി നൽകാതെ വരുന്നതോടെ പ്രവാസികൾ രാജ്യം വിടേണ്ടിവരും. സ്വന്തം നാട്ടിലേക്ക് മടങ്ങൻ ഇവർക്ക് ഒന്ന് മുതൽ മൂന്ന് മാസം വരെ അനുവദിച്ച് നൽകും. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സായിരിക്കും ഇക്കാര്യത്തിൽ നിർണായക തീരുമാനം പുറപ്പെടുവിക്കുക.

കൊവിഡ്-19 തിരിച്ചടി തുടരുന്നതിനിടെയാണ് സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന പ്രഖ്യാപനം കുവൈറ്റ് സർക്കാരിൽ നിന്നുമുണ്ടായത്. മലയാളികടക്കമുള്ള നൂറ് കണക്കിന് പ്രവാസികൾക്ക് ആശങ്കയുണ്ടാക്കുന്ന തീരുമാനങ്ങളാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 34 രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള യാത്ര വിലക്ക് നീക്കാൻ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button