India

കൂടുതൽ ഭീകരത? കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

More terror? A new variant of the corona virus has been discovered

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി യുകെ ആരോഗ്യ സെക്രട്ടറി. ഇംഗ്ലണ്ടിലെ 60 പ്രാദേശിക മേഖലകളിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ പഠനം നടന്നുവരികയാണെന്ന് യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു. വിഷയം ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആയിരത്തിലധികം രോഗികൾ

ഇത് ഏറ്റവും മോശപ്പെട്ട അവസ്ഥയാണ്. മറ്റൊന്നും നി‍ര്‍ദ്ദേശിക്കാനില്ല. വാക്സിൻ ഉപയോഗിച്ച് ഇതിനെ തടയാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മാറ്റ് ഹാൻകോക് പറഞ്ഞു. ലണ്ടൻ, കെന്റ്, എസെക്സ്, ഹെർട്ട്ഫോർഡ്ഷയർ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം വ‍ര്‍ദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തെക്കൻ ഇംഗ്ലണ്ടിൽ നിലവിൽ ആയിരത്തിൽ അധികം കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.

അടുത്ത നാല് മാസം നി‍ര്‍ണ്ണായകം

അതേസമയം, കൊവിഡ് വരും മാസങ്ങളിൽ അതിരൂക്ഷമാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ബിൽ ഗേറ്റ്സിൻ്റെ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎസിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും കൊവിഡ് മരണങ്ങളിലും റെക്കോഡ് വര്‍ധനവ് ഉണ്ടായതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ് രംഗത്തെത്തിയത്. യുഎസ് ഇതിലും നന്നായി മഹാമാരി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ബിൽ ഗേറ്റ്സ് പറഞ്ഞു.

നേരത്തെ പ്രവചിച്ചു

അഞ്ച് വര്‍ഷം മുൻപു തന്നെ മഹാമാരി താൻ പ്രവചിച്ചിരുന്നതായി ബിൽ ഗേറ്റ്സ് പറഞ്ഞു. എന്നാൽ നിലവിൽ നടക്കുന്ന കൊവിഡ് മരണങ്ങളെക്കാള്‍ വളരെയധികം മരണങ്ങളുണ്ടാകുമെന്നായിരുന്നു പ്രവചിച്ചിരുന്നതെന്നും എന്നാൽ അത്രയും രൂക്ഷമായ അവസ്ഥയുണ്ടായില്ലെന്നും ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. എന്നാൽ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിൽ മഹാമാരിയുടെ ഭാഗമായി ഉണ്ടായ സാമ്പത്തിക മാന്ദ്യം താൻ പ്രവചിച്ചതിലും ഏറെ അധികമാണെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button