Qatar

ഖത്തറില്‍ ഇന്നു മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; സിനിമാ തിയേറ്ററുകൾ തുറക്കും

More relaxation of Covid restrictions in Qatar from today; Movie theaters will open

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പടുത്തിയ നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതിന്റെ നാലാംഘട്ടത്തിലെ രണ്ടാം ഭാഗമായി ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഇളവുകളുടെ ഭാഗമായി സിനിമാ തിയേറ്ററുകള്‍ക്ക് ഇന്നു മുതല്‍ 30 ശതമാനം ശേഷിയില്‍ എല്ലാ കൊവിഡ് മുന്‍കരുതലുകളും പാലിച്ചുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാം.18 വയസ്സിന് മുകളിലുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. ജിമ്മുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവക്കും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാൻ സാധിക്കും.

അതേസമയം, മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ഇഹ്തിറാസ് ആപ്പിന്റെ പ്രവർത്തനം തുടങ്ങിയ കൊവിഡ് മുന്‍കരുതലുകളിലുള്ള ജനങ്ങളുടെ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് അറിയിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button