മൂടാടി പഞ്ചായത്ത് ഖത്തർ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി.
Moodadi Panchayat Qatar Expatriate Association conducted a blood donation camp.
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്ത രക്തദാനം നടത്തി. ഖത്തറിലെ ബ്ലഡ് ബാങ്കിൽ രക്തത്തിന്റെ ലഭ്യത വർദ്ധിപ്പിക്കാനായി കഴിയാവുന്നത്ര ഇന്ത്യക്കാർ രക്തദാനം നടത്തണമെന്ന് ക്യാമ്പ് സന്ദർശിച്ച ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഡോണർമാരെയും ഹമദ് മെഡിക്കൽ സ്റ്റാഫിനെയും സംഘാടകരെയും അംബാസഡർ ഡോ. ദീപക് മിത്തൽ അഭിനന്ദിച്ചു.
പ്രസിഡന്റ് രാമൻ നായർ സിഹാസ് ബാബു, അഷ്റഫ് വെൽകയർ, ഷാജി പീവീസ്, ഇസ്മയിൽ NK , ഷാനഹാസ് ലുലു, നാസർ ഇ.കെ, റാസിക്ക് KV, ഷരീഫ് ടി,ജുനൈദ് എന്നിവർ നേതൃത്വം നൽകി. ഇന്ത്യക്കാരുടെ നന്മ ലോകത്തിന് മാതൃകയാണെന്ന് ഹമദ് ബ്ലഡ് ഡോണർ സെൻറർ സ്റ്റാഫുകൾ സംഘാടകരെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു. HMC യുടെ അഭിനന്ദന പത്രം ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സംഘാടകർക്ക് കൈമാറി.
ഖത്തറിലെ തന്റെ ആദ്യത്തെ പൊതുപരിപാടി ഇത്തരം മാഹാത്മ്യമായ ഒരു പരിപാടിയായതിൽ അതീവ സന്തുഷ്ടനാണെന്ന് ഡോ. ദീപക് മിത്തൽ പറഞ്ഞു.