സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി പണതട്ടിപ്പ്; സരിതയ്‌ക്കെതിരെ ജാമ്യമില്ലാ കേസ്
Money laundering by introducing himself as an official in the Secretariat; Non-bailable case against Saritha
തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരെ ജാമ്യമില്ലാ കേസ്. ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയ കേസിലാണ് സരിതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കേസ് ചുമത്തിയിരിക്കുന്നത്.
കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥി ടി രതീഷ്, പൊതുപ്രവര്‍ത്തകന്‍ ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ട് പേരാണ് നെയ്യാറ്റിന്‍കര പോലീസിന് പരാതി നല്‍കിയത്. സംഘം ഇരുപതിലേറെ യുവാക്കളില്‍ നിന്ന് പണം തട്ടിയതായാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പണപ്പിരിവ് നടത്തിയത് രതീഷും ഷാജുവും ചേര്‍ന്നാണ്. 2018 ഡിസംബറില്‍ ഇവര്‍ പണപ്പിരിവ് നടത്തിയെങ്കിലും ജോലി നല്‍കാനായില്ല. തുക തിരികെ ലഭിക്കാന്‍ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയപ്പോഴാണ് സരിത വിളിര്രുന്നതെന്ന് പരാതിക്കാല്‍ പോലീസിന് മൊഴി നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത സംസാരിച്ചത്. പിന്നീട് ഇവര്‍ തന്റെ യഥാര്‍ഥ വിലാസം വെളിപ്പെടുത്തി. ബവ്‌റിജസ് കോര്‍പറേഷനില്‍ ജോലിയ്ക്ക്ു 10 ലക്ഷം കൊടുത്തതെന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷം രൂപ വേണമെന്ന് സരിത ആവശ്യപ്പെട്ടു. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് കണ്ടെടുത്തു.