Kerala

മോഹൻ ഭാഗവത് കേരളത്തിലേക്ക്

Mohan Bhagwat to visit Kerala

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിക്കാൻ അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി വിവാദമായിരിക്കെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി ഗവർണർ കൂടിക്കാഴ്‌ച നടത്തും. കോഴിക്കോട് നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന മോഹൻ ഭാഗവത് 31ന് ഗവർണറുമായി ചർച്ച നടത്തുമെന്നാണ് ‘മനോരമ ഓൺലൈൻ’ റിപ്പോർട്ട് ചെയ്യുന്നത്.

ആർഎസ്എസിൻ്റെ പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആരംഭിക്കുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിൻ്റെ ഉദ്ഘാടത്തിനാണ് ആർഎസ്എസ് മേധാവി കേരളത്തിൽ എത്തുന്നത്. 30ന് തിരുവനന്തപുരത്ത് നടക്കുന്ന ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുക. 31ന് രാത്രി മോഹൻ ഭാഗവത് നാഗ്‌പൂരിലേക്ക് മടങ്ങുകയും ചെയ്യും.

ഗവർണറും ആർഎസ്എസ് തലവനും തമ്മിലുള്ള കൂടിക്കാഴ്‌ച ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ആർഎസ്എസ് നൽകിയിട്ടില്ല.

അതേസമയം, നിയമസഭാ സമ്മളനം വിളിക്കാൻ അനുമതി നിഷേധിച്ച ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി. മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താൽ ഗവർണർ അത് അംഗീകരിക്കണം എന്നാണ്. ഗവർണറുടെ നടപടി പാർലമെന്ററി സമ്പ്രദായത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ കാർഷിക നിമയത്തിനെതിരെ വിളിച്ചു ചേർക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതോടെയാണ് വിവാദങ്ങൾ ശക്തമായത്. ഗവർണറുടെ നടപടിക്കെതിരെ ഭരണ – പ്രതിപക്ഷം നേരിട്ട് രംഗത്തുവന്നിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button