കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
Missing post office worker found dead Malayalam News

Missing post office worker found dead Malayalam News
കൊച്ചി: ജോലിക്കിടയിൽ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആലുവ മുഖ്യ തപാൽ ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററായ കെജി ഉണ്ണികൃഷ്ണനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ പഴയ ഫയലുകൾ സൂക്ഷിക്കുന്ന കെട്ടടത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു. ശേഷം ഉണ്ണികൃഷ്ണനെ കാണാതായ വിവരം ഓഫീസിലെ ജീവനക്കാരൻ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. വെള്ളിയാഴ്ച രാവിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെ പഴയ സ്റ്റോർ റൂമിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.