Kerala

തൃശൂരിൽ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

Missing mother and child found dead in river l Thrissur Missing Case Malayalam News

Missing mother and child found dead in river l Thrissur Missing Case Malayalam News

തൃശ്ശൂർ: കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയയുടേയും ഒന്നര വയസുകാരിയായ മകൾ പൂജിതയുടെയും മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത്. ഇവരുടെ ഐഡി കാർഡ് പോലീസിനു ലഭിച്ചിട്ടുണ്ട്.

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യം

ഇന്നലെ ഉച്ചക്ക് 2 മണിയോടെ  ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായിരുന്നു. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് അഖിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞാണ് സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് വിവരം ലഭിക്കുന്നത്.

വീട്ടിലേക്ക് തിരിച്ച ഇവരെ രാത്രിയായിട്ടും കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.  തുടർന്ന് ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ്  മൃതദേഹം കിടന്നിരുന്നത്. ഇതിന് സമീപത്തു നിന്നും ലഭിച്ച  ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് എത്തിയാൽ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

<https://zeenews.india.com/malayalam/kerala/missing-mother-and-child-found-dead-in-river-194644

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button