ചേലക്കര പ്രീ മെട്രിക്ക് ഹോസ്റ്റല്‍ കെട്ടിടം ഓണ്‍ലൈന്‍ മുഖേന മന്ത്രി എ.കെ ബാല൯ ഉദ്ഘാടനം ചെയ്തു
Minister AK Balan inaugurated the Chelakkara Pre-Metric Hostel building online
വടക്കാഞ്ചേരി: ചേലക്കര പ്രീമെട്രിക്ക് ഹോസ്റ്റലിനു വേണ്ടി പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം പട്ടികജാതി – പട്ടികവ൪ഗ്ഗ- പിന്നാക്ക വിഭാഗ – സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാല൯ ഓണ്‍ലൈനായി നി൪വ്വഹിച്ചു. പട്ടികജാതി വികസന വകുപ്പിന്‍റെ 1.6 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
രണ്ട് നിലകളിലായി 5380 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് റൂം, റീഡിങ്ങ് റൂം, സ്റ്റഡി റൂം, റിക്രിയേഷന്‍ ഹാള്‍, ഡൈനിങ്ങ് ഹാള്‍, സ്റ്റോര്‍, കിച്ചണ്‍, വര്‍ക്ക് ഏരിയ, ഡോര്‍മിറ്ററി, ടോയലറ്റ് ബ്ലോക്ക്, വാഷിങ്ങ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.
ഇതോടനുബന്ധിച്ച് ചേലക്കര വെങ്ങാനെല്ലുര്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ചേ൪ന്ന യോഗത്തില്‍ എം.എല്‍.എ യു.ആ൪ പ്രദീപ് അദ്ധ്യക്ഷനായി. പഴയന്നൂ൪ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റ്റിങ്ങ് കമ്മിറ്റി ചെയ൪പേഴ്സ൯ സുമിത്ര ഉണ്ണിക്യഷ്ണ൯, മെമ്പ൪ ഖു൪ഷിദ്ദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗണേഷ് എന്നിവ൪ ആശംസകള്‍ അ൪പ്പിച്ച് സംസാരിച്ചു. പഴയന്നൂ൪ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി. വി തങ്കമ്മ സാഗതവും, ജില്ലാ പട്ടികജാതി വികസന ഓഫീസ൪ സന്ധ്യ നന്ദിയും പറഞ്ഞു.