Qatar

മൈൻഡ്ട്യൂൺ വേവ്സ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഓപ്പൺ ഹൌസ് ആഗസ്ത് 28 ന്.

Mindtune Waves Toast Masters Club Open House on August 28th.

ദോഹ: പ്രസംഗ പാടവവും നേതൃത്വഗുണവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ വേവ്സ് ഇംഗ്ലീഷ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആഗസ്ത് 28 ന് സംഘടിപ്പിക്കുന്ന ഓൺലൈൻ ഓപ്പൺ ഹൌസിൽ പ്രമുഖ ലീഡർഷിപ് എംപവർമെൻറ്റ് കോച്ചും, എട്ടോളം വേൾഡ് റെക്കോർഡിന് ഉടമയും, പതിനാലു വർഷത്തോളം ഖത്തർ എയർവേയ്‌സ് ട്രെയിനറുമായിരുന്ന ഫാറൂഖ് സെൻസി മുഖ്യ പ്രഭാഷണം നടത്തുന്നു.

മുതിർന്ന ടോസ്റ്റ്മാസ്റ്റേഴ്‌സ് ഉൾപ്പടെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ, സഫീർ അസീസ് DTM പൊതു മൂല്യ കർത്താവും, വിസി മഷ്ഹൂദ് പരിപാടികൾ നിയന്ത്രിക്കുകയും ചെയ്യും.

ആഗസ്ത് 28 വെള്ളി വൈകുന്നേരം ഖത്തർ സമയം 3:30 നു 85055017219 ഐഡി ഉപയോഗിച്ച് സൂം മീറ്റിംഗിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി 55443465, 33249716, 5537527 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button