Gulf NewsQatar

മൈൻഡ്ട്യൂൺ വേവ്സ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്ക്ലബ് ഓൺലൈൻ സംഗമം ഓഗസ്റ്റ് രണ്ടിന്

ദോഹ: മൈൻഡ്ട്യൂൺ വേവ്സ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്ക്ലബ്  ഓഗസ്റ്റ് രണ്ടിന്സംഘടിപ്പിക്കുന്ന ഓൺലൈൻ പരിപാടിയിൽ ഖത്തറിലെ മുൻ ഇന്ത്യൻ അംബാസഡർ ദീപ ഗോപാലൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

വ്യക്തിത്വ വികാസം, നല്ല നേതൃത്വം എന്നിവയെ അധികാരിച്ചായിരിക്കും അവർ സംസാരിക്കുക. ലോകോത്തര പരിശീലകൻ സി എ റസാഖ് മുഖ്യ പ്രഭാഷണം നടത്തും.

പരിപാടിയുടെ പ്രചാരണത്തിനായി, ലത ആനന്ദ് (ചെയർപേഴ്സൺ), വി സി മഷ്ഹൂദ്, അബ്ദുൽ മുത്തലിബ് (വൈസ് ചെയർമാന്മാർ) അബ്ദുല്ല പൊയിൽ (ജനറൽ കൺവീനർ), നൗഫൽ മുർച്ചാണ്ടി, ബൈജു പി മൈക്കിൾ, പ്രഭ സെബാസ്റ്റ്യൻ (സഹ കൺവീനർമാർ), ബൽകീസ് നസീർ (ക്ലബ് പ്രസിഡന്റ്) ബഷീർ കവളപ്പാറ (മുൻ പ്രസിഡന്റ്) എന്നിവർ നേതൃത്വം നൽകുന്ന കമ്മറ്റി രൂപികരിച്ചു.

851 1277 8689 എന്ന പാസ്സ്‌വേഡ് ഉപയോഗിച്ച് യോഗത്തിൽ ഓൺലൈൻ പൊതുസഭയിൽ പങ്കെടുക്കാമെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി  77356870, 66596384, 55443465 എന്നീ നമ്പറുകളിൽബന്ധപ്പെടാവുന്നതാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button