മൈൻഡ്ട്യൂൺ വേവ്സ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഗാന്ധി ജയന്തി ആഘോഷിച്ചു
MindTune Waves Malayalam Toast Masters Club celebrated Gandhi Jayanti
ദോഹ: മൈൻഡ് ട്യൂൺ വേവ്സ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനം ആഘോഷിച്ചു. അതിഥികളടക്കം 33 പേർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ബാൽക്കീസ് നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മൈൻഡ് ട്യൂൺ വേവ്സ് മലയാളം ക്ലബ് സ്ഥാപക പ്രസിഡന്റ് മഷൂദ് തൽക്ഷണ പ്രസംഗങ്ങൾക്ക് നേതൃത്വം നൽകി.
ടോസ്റ്റ് മാസ്റ്റർമാരായ അബ്ദുല്ല പൊയിൽ, ടി എം കുമാർ ആന്റണി എന്നിവർ പ്രസംഗിച്ചു. പ്രഭാ സെബാസ്റ്റ്യൻ, ജലീൽ കുറ്റിയാടി എന്നിവർ യഥാക്രമം അവരുടെ പ്രസംഗങ്ങൾ വിലയിരുത്തി. ടോസ്റ്റ് മാസ്റ്റർ യൂസഫ് വണ്ണാരത്ത് പൊതു വിലയിരുത്തൽ നടത്തി. സുനിൽകുമാർ മേനോൻ ഡിടിഎം വിദ്യാഭ്യാസ മൊഡ്യൂൾ അവതരിപ്പിച്ചു. മിഥിലാജ് (വ്യാകരണം) ജാഫർ മുറിച്ചാണ്ടി (അപശബ്ദ കണക്കെടുപ്പ്) ഷമീർ പിഎച്ച് (ശ്രോതാവ്) അബ്ദുൾ മുത്തലിബ് (സമയ പാലകൻ ) സുനിൽ മാത്തൂർ (യോഗ മുന്നൊരുക്കങ്ങൾ ) തുടങ്ങിയ
ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു.
ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് 116 സിജിഡി രാജേഷ് വിസി, പ്രവാസി ആക്ടിവിസ്റ്റ് അബ്ദുൾ റഫ് കോണ്ടോട്ടി എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ടോസ്റ്റ് മാസ്റ്റർ സരിത മോഹനൻ അവതാരക യായിരുന്നു.