മൈൻഡ് ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷികാഘോഷം നടത്തി
Mind Tune Waves Toastmasters Celebrate Anniversary
ദോഹ: വ്യക്തികളുടെ ആശയവിനിമയ പരിജ്ഞാനം, നേതൃത്വ പാടവം, പൊതു പ്രസംഗ കഴിവ് എന്നിവ വർദ്ധിപ്പിക്കാനുള്ള പരിശീലനം നൽകുന്ന അമേരിക്ക ആസ്ഥാനമായുള്ള ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ കീഴിൽ ദോഹയിൽ പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്, അതിന്റെ അഞ്ചാമത്തെയും ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഇന്റർനാഷനലിന്റെ 96-ാം വാർഷികവും രൂപീകരണ ദിനമായ ഒക്ടോബർ 22 ന് അംഗങ്ങളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം ദോഹ കോർണിഷിൽ ബോട്ട് യാത്രയിലൂടെ ആഘോഷിച്ചു. പങ്കെടുത്ത മിക്കവർക്കും 9 മാസത്തെ കോവിഡ് കാല നിയന്ത്രണങ്ങളുടെ ഇടവേളയ്ക്ക് ശേഷം നേരിൽ കാണുന്നത് എന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു.
കോവിഡ് -19 സുരക്ഷ-മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെയായിരുന്നു പരിപാടികൾ വളരെ വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ വേവ്സ് ഇംഗ്ലീഷ് – മലയാളം ക്ലബുകളുടെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നത്തിന് 55443465, 55565721 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.