Health

വേനൽക്കാലത്ത് മൈ​ഗ്രേൻ പ്രശ്നങ്ങൾ അലട്ടുന്നുവോ…? ഈ 5 കാരണങ്ങൾ കൊണ്ടാകാം

Migraine Attacks In Summer season

പലരും അനുഭവിക്കുന്ന വളരെ ​ഗുരുതരമായ ഒരു അവസ്ഥയാണ്. മൈ​ഗ്രേൻ. ശക്തമായ തലവേദന കാരണം പലർക്കും ആ സമയങ്ങളിൽ ജീവിതെ പോലും മടുത്തു പോകുന്ന അവസ്ഥ. ചെറിയ ശബ്‍ദങ്ങൾ പോലും അരോചകമാവുന്ന ഈ സമയങ്ങളിൽ ആളുകള്ഡ പലപ്പോഴും തനിച്ചിരിക്കാനാണ് ഇഷ്ടപ്പെടുക. അതിനൊപ്പം ശർദ്ദി പോലുള്ള പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. എന്നാൽ ഇപ്പോൾ ചൂട് കാലമാണ്. രാജ്യമൊട്ടാകെ ചുട്ടുപൊള്ളുന്ന അവസ്ഥ.

കേരളത്തിൽ 38 ഡി​ഗ്രി വരെയാണ് പലദിവസവും താപനില ഉയരുന്നത്. ഈ സാഹചര്യത്തിൽ പലർക്കും പലവിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. അതിൽ ഏറ്റവും കൂടുതൽ ദുരിമനുഭവിക്കുന്നവരാണ് മൈ​ഗ്രേൻ പ്രശ്നമുള്ളവർ. കാലവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ‌ മൈ​ഗ്രേൻ പ്രശ്നത്തെ കൂടുതൽ വശളാക്കുന്നു.

നിർ‍ജ്ജലീകരണം: ശരീരത്തിൽ ജലം നഷ്ടപ്പടുന്ന അവസ്ഥയാണ് നിർജ്ജലീകരണം. ഇത് മൈ​ഗ്രേൻ പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. കാരണം ചൂട് കാലമായതിനാൽ തന്നെ ശരീരം വിയർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിൽ നിന്നും വലിയ തോതിൽ ജലം നഷ്ടപ്പെടുത്തുന്നു. ഇത് ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യാൻ കാരണമാകുന്നു.

വെയിൽ: പകൽ സമയങ്ങളിലെ വെയിലിന്റെ വെളിച്ചവും ചൂടി പോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നു. കാരണം ശോഭയാർന്ന ആ പ്രത്യേക വെളിച്ചം നിങ്ങളുടെ കണ്ണുകളെ കൂടുതൽ സ്ട്രെയിൻ ചെയ്യിക്കുന്നു. ഇത് മൈ​ഗ്രേൻ പ്രശ്നങ്ങൾ വഷളാക്കുന്നു.

മോശം കാറ്റ്: അന്തരീക്ഷ മലിനീകരണം മൈ​ഗ്രേനിന് കാരണമാകും. പൊടി കലർന്ന കാറ്റും അന്തരീക്ഷവും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ​ഗുരുതരമാക്കുന്നു.

ദിനചര്യയിലെ മാറ്റങ്ങൾ: മൈ​ഗ്രേൻ അസുഖങ്ങൾ ഉള്ളവർ എപ്പോഴും ചിട്ടയായ ഒരു ദിനചര്യ പാലിക്കേണ്ടത് അനിവാര്യമാണ്. ശരിയായ ഉറക്കം, ദഹനം എന്നിവ. എന്നാൽ ചൂട് കൂടിയ അവസ്ഥ കാരണം പലർക്കും ഉറക്കമില്ലായ്മയും, അസിഡിറ്റി, ​ദഹനമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ഹ്യുമിഡിറ്റി ലെവൽ: ഹ്യുമി‍‍ഡിറ്റിയിലുണ്ടാകുന്ന മാറ്റങ്ങളും മൈ​ഗ്രേൻഡ പ്രശ്നങ്ങൾ കൂടുതൽ വശളാക്കുന്നു. ഇത് ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button