Qatar

മാനസീകാരോഗ്യ ദിനം: ഇന്ത്യൻ നഴ്സുമാരുടെ നേതൃത്വത്തിൽ ഖത്തറിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

Mental Health Day: Extensive events were organized in Qatar under the leadership of Indian nurses.

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സസ് ഔദ്യോഗിക സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തറിന്റെ (ഫിൻഖ്യൂ) നേതൃത്വത്തിൽ മാനസിക ദിനാചരണം നടത്തി. ലോക മാനസികാരോഗ്യദിനം ആയ ഒക്ടോബർ പത്താം തീയതി കോർണിഷിലെ അൽ ബിദ പാർക്കിൽ നടത്തിയ സൈക്കിൾ റാലിയും, ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങളെ പറ്റി ബോധവൽക്കരണവും തുടർന്നു നടത്തിയ ഓൺലൈൻ സംവാദവും ശ്രധേയമായിരുന്നു.

മാനസികാരോഗ്യത്തെ ബന്ധപ്പെടുത്തി ഒരാഴ്ച ഓൺലൈനായി നടന്ന ചോദ്യോത്തര പരിപാടികളും അടക്കം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. സൈകോളോജിസ്റ് ഡോ. ബിന്ദുസലിം കുട്ടികളുമായി സംവാദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. പരിചരണം ഇന്ന് ഒറ്റ മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഫിൻഖ്യൂ ഇതിനകംതന്നെ ഖത്തറിലെ ജനസമൂഹത്തിനിടയിൽ ഒരു അറിയപ്പെടുന്ന പ്രസ്ഥാനമായി മാറി കഴിഞ്ഞിരിക്കുന്നു.

ഫിൻഖ്യൂ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത റാലി ഫിൻഖ്യൂ പ്രസിഡന്റ് ബിജോയ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ ഫിൻഖ്യൂ വൈസ് പ്രസിഡന്റ് റീന തോമസ് ഉത്‌ഘാടനം ചെയ്തു. ‘എല്ലാവർക്കും മാനസികാരോഗ്യം’ എന്ന ഈ വർഷത്തെ വിഷയത്തെ അധികരിച്ചു ഫിൻഖ്യൂ എം എച് എസ് പ്രതിനിധികളായ ഷൈജു തങ്കച്ചൻ, ഷിജു ആർ, ശ്രീമതി. ഷൈനി സന്തോഷ് എന്നിവർ സംസാരിച്ചു. ഫിൻഖ്യൂ ജ.സെക്രട്ടറി ഹാൻസ് ജേക്കബ് നന്ദി രേഖപ്പെടുത്തി. മാനേജിങ് കമ്മിറ്റി അംഗമായ ശ്രീ ജെമേഷ് ആശംസ അർപ്പിച്ചു.

ഷഫീക്ക് അറക്കൽ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button