മുഖം തിളങ്ങാൻ തേൻ; തേനിന്റെ ഔഷധഗുണങ്ങൾ
Honey to brighten the face; Medicinal properties of honey
തിളങ്ങുന്നതും മൃദുലമായതുമായ ചർമം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ കടുത്ത വേനൽകാലവും ചൂടും നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കും. എന്നാൽ ഇത് പരിഹരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്. തേൻ ഉപയോഗിച്ചുകൊണ്ടുള്ള അത്തരം ചില ഫേസ് പാക്കുകളെ പറ്റി നോക്കാം.
രണ്ട് സ്പൂൺ പഴുത്ത പപ്പായയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടിയ ശേഷം 20 മിനുട്ട് കാത്തുനിൽക്കുക ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക.
ഒരു സ്പൂൺ പാലും ഒരു സ്പൂൺ തേനും യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്.
ഒരു സ്പൂണ്‍ തേന്‍, അരസ്പൂണ്‍ തൈര് , ഒരു സ്പൂണ്‍ തക്കാളി നീര്, അര സ്പൂണ്‍ കടലമാവ് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തിലും കഴുത്തിലും പുരട്ടുക, പായ്‌ക്ക് നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് പരീക്ഷിക്കാവുന്നതാണ്.