സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
MBBS student died in a scooter accident in Kalpatta Malayalam News

MBBS student died in a scooter accident in Kalpatta Malayalam News
കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയയാണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം നടന്നത്.
സഹയാത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനികളാണ്. അപകടം നടന്നത് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടം നടന്നത്.
പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് വെച്ചു തന്നെ തസ്കിയ മരിച്ചിരുന്നു. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
<https://zeenews.india.com/malayalam/kerala/mbbs-student-died-in-a-scooter-accident-in-kalpatta-193389