ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍സ്‌ഫോടനം
Massive explosion in the Lebanese capital, Beirut
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ക്കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തൊട്ടടുത്ത് നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കടക്കം വലിയ ആഘാതം ഉണ്ടാക്കിയ വിധത്തിലാണ് സ്‌ഫോടനം.
ഇതിന്റെ നടുക്കം ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടുവെന്നാണ് ചിലര്‍ പറഞ്ഞത്. സ്‌ഫോടനത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല.
ബെയ്‌റൂത്തിലെ തുറമുഖ നഗരത്തിലാണ് സ്‌ഫോടനം നടന്നത്. ഒരു വെയര്‍ഹൗസിലുണ്ടായ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ലബനീസ് ഔദ്യോഗിക വാര്‍ത്താ മാധ്യമായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഈ ഗോഡൗണില്‍ രാവസ്തുക്കളും സംഭരിച്ചുവെച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ലെബനനെ നടുക്കിയ ഇരട്ട സ്‌ഫോടനം ഭൂമിക്കുലുക്കം പോലെ അനുഭവപ്പെട്ടെന്ന് നഗരവാസികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം അകലെ വരെ സ്‌ഫോടനശബ്ദം കേട്ടു. കനത്ത നാശനഷ്ടമുണ്ടായതായി മന്ത്രി ഹമദ് ഹസന്‍ പറഞ്ഞു.
‘ഹിരോഷിമയിലെ ആണവ ദുരന്തത്തിന് സമാനമായ ദുരന്തം’, ലെബനന്‍ തലസ്ഥാനമായ ചൊവ്വാഴ്ചയുണ്ടായ അത്യുഗ്രമായ സ്ഫോടനത്തെ ഗവര്‍ണർ മര്‍വാഡ് അബൗഡ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. അദ്ദേഹം മാത്രമല്ല, സ്ഫോടനത്തിന്റെ ചിത്രങ്ങള്‍ കണ്ട എല്ലാവരും ആദ്യം പറഞ്ഞത് ഇതുതന്നെയാണ്. ലോകത്ത് വീണ്ടും ഒരു ആണവസ്ഫോടനമെന്ന്.
എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ പറയുന്ന ഹിരോഷിമ ദുരന്തത്തേക്കാള്‍ ഈ സംഭവവുമായി ഏറ്റവുമധികം സാമ്യതകള്‍ ഉള്ളത് 1917ലുണ്ടായ ഹാലിഫാക്സ് സ്ഫോടനമാണ്. ഒന്നാംലോകമഹയുദ്ധത്തിനിടെയാണ് ഈ സംഭവമുണ്ടായത്. കാനഡയിലെ ഹാലിഫാക്സ് തുറമുഖത്ത് രണ്ട് കപ്പലുകള്‍ തമ്മിൽ കൂട്ടിയിടിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. ഒരു കപ്പൽ രക്ഷാപ്രവര്‍ത്തനത്തിനുപയോഗിച്ചിരുന്നതെങ്കില്‍ മറ്റൊന്നിൽ ആയുധകോപ്പുകളായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ സ്ഫോടനത്തിൽ 1,963 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 9,000 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 6,000ത്തോളം ആളുകള്‍ക്കാണ് ആ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് തെരുവിലായത്. സ്ഫോടനത്തിന്റെ തീവ്രത വിളിച്ചോതിയത് 1,600 അടി വരെ ഉയരത്തിൽ അതിന്റെ പുക ഉയർന്നപ്പോഴാണ്. ലെബനിസ് മാധ്യമങ്ങള്‍ പലതും മറച്ചുവയ്ക്കുകയാണെന്നും അവിടെ വെടിമരുന്ന് ശാലയ്ക്ക് ഉണ്ടായ സ്ഫോടനം എന്ന തരത്തിലാണ് പറയുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തിൽ അവിടെ ഉണ്ടായിരിക്കുന്നത് ആണവസ്ഫോടനമാണെന്നാണ് ട്വിറ്ററിലൂടെ പലരും അഭിപ്രായപ്പെടുന്നത്. കൂണ്‍ മേഘങ്ങള്‍ തന്നെയാണ് ഇവരും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഹിരോഷിമ പോലുള്ള ആണവ ദുരന്തങ്ങളുമായുള്ള ഈ താരതമ്യത്തിന്റെ പ്രധാന കാരണം ദുരന്തത്തിന്റെ വലിപ്പമാകാം. എന്നാല്‍, സ്ഫോടനത്തിന്റെ കാരണത്തെ കുറിച്ച് ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു. സ്ഫോടനത്തിൽ രൂപം കൊണ്ട കൂണ്‍ പോലുള്ള മേഘങ്ങളും (മഷ്റൂം ക്ലൗഡ്സ്) ഈ ആശയക്കുഴപ്പത്തെ ശക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത് മാത്രം വച്ച് സംഭവിച്ചത് ആണവസ്ഫോടനമാണെന്ന് ആദ്യഘട്ടത്തിൽ വിലയിരുത്താന്‍ സാധിക്കില്ല. സാധാരണയായി ആണവ സ്ഫോടനങ്ങളിലാണ് ഇത്തരത്തിലുള്ള കൂണ്‍ മേഘങ്ങള്‍ കാണാറുള്ളത് എങ്കിലും ഉഗ്രസ്ഫോടനങ്ങളിലും സമാനമായ തരത്തില്‍ പുക രൂപപ്പെടാറുണ്ട് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. 2013 ഏപ്രില്‍ മാസത്തില്‍ ടെക്സാസിലെ ഫെർട്ടിലൈസര്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തിലും ഇത്തരത്തില്‍ ഒരു കൂണ്‍ മേഘം രൂപം കൊണ്ടു. മറ്റൊന്ന് 2008ലെ റിഫൈനറി സ്ഫോടനമാണ്. ഇതിലും ഇത്തരം പുക ഉയരുകയും ചെയ്തു. എന്നാല്‍, ഇതൊന്നും ഒരു ആണവദുരന്തമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വെടിമരുന്നോ അല്ലെങ്കില്‍ നൈട്രേറ്റോ ഇത്തരത്തില്‍ കൂണ്‍ മേഘം ഉണ്ടാക്കാന്‍ കാരണമായേക്കാം എന്നാല്‍, വിദഗ്ദ്ധമായ ഒരു പഠനത്തിനൊടുവിൽ മാത്രമേ ഇത് എന്താണെന്ന് കൃത്യമായി അറിയുവാന്‍ സാധിക്കു.
ഹിരോഷിമ ദിവസങ്ങള്‍ക്കുള്ളില്‍ പൊള്ളുന്ന പൂര്‍ത്തിയാക്കും. അതിനൊരു അടിക്കുറിപ്പെന്നോണം ഇന്നലെ ബെയ്‍റൂട്ടിലും ആകാശത്ത് ഒരു കൂണ്‍മേഘം വിരിഞ്ഞു. ചൊവ്വാഴ്‍ച്ച(ഓഗസ്റ്റ് നാല്)യാണ് ബെയ്‍റൂട്ടിനെ പ്രകമ്പനംകൊള്ളിച്ച് ഉണ്ടായത്. ആയിരങ്ങളാണ് ആശുപത്രികളില്‍ കഴിയുന്നത്. ഡസന്‍കണക്കിനാളുകള്‍ മരിച്ചെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എന്താണെന്ന് ഇനിയും സ്ഥിരീകരിക്കാത്ത ഒരു അപകടം ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിനെ ക്ഷണനേരംകൊണ്ട് തൂത്തുമാറ്റുകയാണ് ബെയ്‍റൂട്ടില്‍. കിലോമീറ്ററുകള്‍ സ്ഫോടനം നാശംവിതച്ചു. ജനാലച്ചില്ലുകള്‍ പൊടിഞ്ഞില്ലാതായി, ബാല്‍ക്കണികള്‍ തകര്‍ത്തെറിഞ്ഞു. രക്തരൂഷിതമായ പകലും ഭൂതകാലവും ശീലിച്ച ലെബനനിലേക്ക് പുതിയ തീപകരുകയാണ് ബെയ്‍റൂട്ട് സ്ഫോടനം.
പശ്ചിമേഷ്യന്‍ രാജ്യമായ ലെബനന്‍ വര്‍ഷങ്ങളായി അസ്ഥിരമാണ്. കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലുള്ള സമയത്ത് കൊറോണ വൈറസ് കൂടെയെത്തിയപ്പോള്‍ ലെബനന്‍ കൂടുതല്‍ ദുര്‍ബലമായി. ഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധസൂചകമായി പതിനായിരങ്ങള്‍ ബെയ്‍റൂട്ടിലുള്‍പ്പെടെ തെരുവിലായിരുന്നു. ഇതിനിടയ്‍ക്ക് ഓഗസ്റ്റ് ഏഴിന് മുന്‍ പ്രധാനമന്ത്രി റഫീക് അല്‍-ഹരീരിയുടെ വധക്കേസില്‍ വിധി കാത്തിരിക്കുകയായിരുന്നു ലെബനന്‍. അക്രമത്തിലേക്ക് ലെബനന്‍ വഴുതിപ്പോകുമെന്ന പ്രവചനങ്ങള്‍ക്കിടെ ബെയ്‍റൂട്ട് ദുരന്തരംഗമായി.