Qatar

ഖത്തറില്‍ മസാജ് സെന്ററുകളും ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളും സെപ്റ്റംബർ 15 മുതല്‍ തുറക്കും

Massage parlors and indoor swimming pools in Qatar reopen from September 15

ദോഹ: സ്പാ, മസാജ് സെന്റര്‍, ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവ സപ്തംബര്‍ 15 മുതല്‍ പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കുമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 15 മുതല്‍ പുരുഷന്മാരുടെ ഹെയര്‍ ഡ്രസ്സിങ് സലൂണുകളിലും സ്ത്രീകളുടെ ബ്യൂട്ടി സെന്ററുകളിലും 50 ശതമാനം ഉപഭോക്താക്കളെ അനുവദിച്ചു കൊണ്ട് പ്രവർത്തിക്കാം.

സ്പാ, മസാജ് സര്‍വീസ്, ജാക്കുസി, മൊറോക്കന്‍-തുര്‍ക്കിഷ് ബാത്ത് സര്‍വീസ്, ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ തുറന്ന് പ്രവര്‍ത്തിക്കാം. 250 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. 250 ചതുരശ്ര മീറ്ററില്‍ താഴെയുള്ളവ അടുത്ത ഘട്ടത്തില്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ എന്ന് മന്ത്രാലയം പറയുന്നു.

ഇഹ്തിറാസ് ആപ്പും ശരീര താപനിലയും പരിശോധിച്ച ശേഷം മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ. മാത്രമല്ല സ്പാകളിലും സലൂണുകളിലും സേവനങ്ങൾ ലഭ്യമാക്കുന്നതിന് മുന്‍കൂര്‍ ബുക്ക് ചെയ്യണം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button