Entertainment

മമ്മൂട്ടി വീണ്ടും തെലുങ്കകത്തേക്ക്, ഷൂട്ട് യൂറോപ്പിൽ, പട്ടാള ഓഫീസറായി താരം

Mammootty returns to Telugu, shoot Europe, plays as an army officer

യാത്ര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. തെലുങ്കിലെ യുവ സൂപ്പർ താരം അഖിൽ അക്കിനേനിയാണ് മമ്മൂട്ടിക്കൊപ്പമുള്ള മറ്റൊരു താരം. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടി ചിത്രത്തിൽ പട്ടാളക്കാരൻ്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിൻ്റെ ഷൂട്ടിനായി മറ്റന്നാൾ മമ്മൂട്ടി യൂറേപ്പിലേക്ക് യാത്ര തിരിക്കും. നവംബർ രണ്ട് വരെയാണ് ഷൂട്ടിങ്. സുരേന്ദ്ര റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രമൊരുക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഹൈദരാബാദിലായിരുന്നു. കാശ്മീർ, ഡൽഹി എന്നിവിടിങ്ങളിലും ഷൂട്ടിങ് നടക്കും. മമ്മൂട്ടി ഈ ചിത്രത്തിനായി റെക്കോർഡ് പ്രതിഫലത്തുകയാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്രക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഇത്.

ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ഹൈദരാബാദിലായിരുന്നു. ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂളിൻ്റെ ഷൂട്ടിനായി മമ്മൂട്ടി മറ്റന്നാള്‍ യൂറോപ്പിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് യൂറോപ്പിലെ ഷെഡ്യൂള്‍. ഇവിടുത്തെ ചിത്രീകരണം നവംബര്‍ 2 വരെ നടക്കുമെന്ന തരത്തിലുള്ള പ്ലാൻ. മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി റെക്കോഡ് പ്രതിഫലമാണ് വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാരന്റെ റോളിലാണ് നാഗാര്‍ജുന-അമല താരദമ്പതികളുടെ മകനായ അഖില്‍ എത്തുന്നത്. മാറ്റ് ഡാമന്‍ നായകനായെത്തിയ ഹോളിവുഡ് ചിത്രമായ ബോണ്‍ ട്രയോളജിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രമൊരുക്കുന്നത്. പുതുമുഖ നടി സാക്ഷി വൈദ്യ പ്രധാന വേഷത്തിലുണ്ട്. സുരേന്ദര്‍ റെഡ്ഡിയാണ് ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സായ് റാ നരസിംഹ റെഡ്ഡി’, ‘കിക്ക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ സംവിധായകനാണ് സുരേന്ദർ റെഡ്ഡി.

രാകുല്‍ ഹെരിയനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴയാണ് സംഗീതം നിർവ്വഹിക്കുന്നത്. അദ്യ ഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലും ഷൂട്ടിങ്ങ് നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ‘ഏജന്‍റ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ പോസ്റ്ററും ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. ‘രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുമ്പോൾ സിനിമാപ്രേമികൾ വലിയ ആവേശത്തിലാണ്. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്.

സ്‌പൈ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഏജന്‍റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ ‘ബോണി’ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതുമുഖം സാക്ഷി വൈദ്യ നായികയാവുന്നു. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഭീഷ്‍മ പര്‍വ്വം’, റത്തീന സംവിധാനം ചെയ്യുന്ന പുഴു എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button