India

മമതയെ ഞെട്ടിച്ച് കൊഴിഞ്ഞ് പോക്ക്; എംഎല്‍എ ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നു

Mamata falls in shock; MLA Bhattacharya joins BJP

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവും അവസാനമായി തൃണമൂൽ എംഎൽഎ അരിന്ദം ഭട്ടാചാര്യ ബിജെപിയിൽ ചേർന്നു.

നാട്യ ജില്ലയിലെ ശാന്തിപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഭട്ടാചാര്യ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ അംഗത്വമെടുത്തത്.

ബിജെപിയിലെത്തിയ ഭട്ടാചാര്യ തൃണമൂൽ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. “തന്നെ പോലെയുള്ള യുവാക്കളെ തൃണമൂൽ നേതൃത്വം തടയുകയാണ്. വാഗ്‌ദാനങ്ങൾ നിരവധി നൽകിയ സർക്കാർ അതൊന്നും പാലിച്ചില്ല. സംസ്ഥാനത്തെ യുവാക്കൾ തൊഴിൽ ഇല്ലാതെ വലയുകയാണ്. പ്രതീക്ഷയോടെ അധികാരത്തിലെത്തിയ സർക്കാരിന് ഭാവിയിലേക്കുള്ള ആസുത്രണമോ വ്യക്തമായ കാഴ്‌ചപ്പാടോ ഇല്ല. അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ബംഗാളിൻ്റെ പേരുകൾ ചർച്ച ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരതും ആത്മനിർഭർ ബംഗാളുമാണ് ഞങ്ങൾ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂലിൽ നിന്ന് നിരവധി നേതാക്കൾ ബിജെപിയിൽ എത്തുമെന്നും സർക്കാരിനെ പിന്തുണയ്‌ക്കുന്ന 41 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്ന് നേരത്തെ കൈലാഷ് വിജയ്‌വർഗീയ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പോകാൻ താൽപ്പര്യമുള്ളവരെ തടയില്ലെന്നും ബിജെപിക്ക് മുന്നിൽ ഒരിക്കലും തല താഴ്‌ത്തില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ സുവേന്ദു അധികാരി നയിക്കുന്ന ബിജെപി റാലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷമുണ്ടായിരുന്നു. റാലി കടന്ന് പോകുന്ന സ്ഥലങ്ങളിൽ തൃണമൂൽ പ്രവർത്തകർ കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കിയെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button