മോദി ജനാധിപത്യത്തെ നശിപ്പിച്ചു; ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് ഖാർഗെ
Mallikarjun Kharge Malayalam News
Mallikarjun Kharge Malayalam News
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്വയം പറയുന്നത് അദ്ദേഹം സിംഹമാണെന്നാണ്. എന്നാൽ മോദി ഒരു ഭീരുവാണെന്നും അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീനാണ് മോദിയും അമിത് ഷായെന്നും ഖാർഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്നും ഖാർഗെ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കും. രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിച്ചത് മോദിയാണ്. മതേതരത്വത്തെ, വിദ്യാഭ്യാസ സമ്പ്രദായത്തെ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം നല്ല ദിനങ്ങള്‍ വരുമെന്നാണ് പറയുന്നതെന്ന് ഖാർഗെ വിമർശിച്ചു.
Mallikarjun Kharge Malayalam News
ലോകം മുഴുവന്‍ സഞ്ചരിക്കുന്ന മോദിക്ക് മണിപ്പൂരില്‍ വീടുകള്‍ കത്തിയെരിഞ്ഞപ്പോഴും, സഹോദരിമാര്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും അവിടെ പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി അവിടെപ്പോയി ആ ജനവിഭാഗങ്ങള്‍ക്കൊപ്പം നിന്നെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. മോദിയും അമിത് ഷായും നുണയന്‍മാരാണെന്ന് പറഞ്ഞ അദ്ദേഹം ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരം നല്‍കുമെന്ന ഗ്യാരണ്ടി എവിടെയാണ് നടപ്പിലായതെന്നും ചോദിച്ചു.