Malayalam News Malayinkeezh CI Death
ബലാത്സംഗ കേസിൽ പ്രതിയായ മുൻ സി ഐ തൂങ്ങിമരിച്ചു. മലയിൻകീഴ് മുൻ സി ഐ ആയിരുന്ന സൈജു എംവിയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്താണ് സൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് വനിതാ ഡോക്ടർ പരാതി നൽകിയിരുന്നു.
കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു മരത്തിലാണ് സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജരേഖകൾ സമർപ്പിച്ച് ബലാത്സംഗ കേസിൽ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കുന്നതിനിടെയാണ് സൈജു തൂങ്ങിമരിച്ചത്. നെടുമങ്ങാട് സ്വദേശിയായ ഇയാൾ രണ്ടു ബലാത്സംഗ കേസിലെ പ്രതിയാണ്.
മലയൻകീഴ് ഇൻസ്പെക്ടറെയായി സർവീസിൽ ഇരിക്കുന്ന സമയത്താണ് ഇയാൾക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പീഡന പരാതിയുമായി രംഗത്തെത്തിയത്. പരാതിയുമായി എത്തിയ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈജുവിനെതിരെ നേരത്തെയും പീഡന പരാതി ഉയർന്നിരുന്നു.
<https://zeenews.india.com/malayalam/kerala/ex-ci-malayinkeezh-the-accused-in-the-rape-case-hanged-himself-193317