India
ബംഗാളിൽ NIA സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്
Malayalam News NIA Team Attacked in Bengal
Malayalam News NIA Team Attacked in Bengal
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ഫോടന കേസ് അന്വേഷണത്തിനായി എത്തിയ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. സംഭവം നടന്നത് ഈസ്റ്റ് മിഡ്‌നാപൂരിലെ ഭൂപതി നഗറിലാണ്.
150 ഓളം വരുന്ന ആള്‍ കൂട്ടം എന്‍ഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുമുണ്ട്. 2022 ല്‍ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാന്‍ എത്തിയ എൻഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെ 5:30 ഓടെയായിരുന്നു. കഴിഞ്ഞ മാസം സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാൻ കൂടിയായിരുന്നു എന്‍ഐഎ എത്തിയതെന്നാണ് വിവരം.