
Malayalam News Gold Rate Today
ഏപ്രിൽ മാസം ആരംഭിച്ച് ആറ് ദിവസങ്ങൾ പിന്നിടുമ്പോൾ നാലാം തവണയും സ്വർണവില റെക്കോഡിൽ. ഇന്ന് ആറാം തീയതിയും സ്വർണവില കുത്തനെ വർധിച്ച് പുതിയ റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് ആയിരത്തിലധികം രൂപയാണ് വർധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 52,000 പിന്നിട്ടു. ഇത് ഈ മാസം ആരംഭിച്ച് ആറ് ദിവസങ്ങൾക്കുള്ളിൽ രേഖപ്പെടുത്തുന്ന നാലാമത്തെ സർവ്വകാല റെക്കോർഡാണിത്. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വില വർധനയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
മാർച്ച് 29-ാം തീയതിയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്നത്. എന്നാൽ സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ മാത്രമല്ല, വ്യാപാരികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇന്നത്തെ സ്വർണവില
ഇന്ന് ഏപ്രിൽ ആറാം തീയതി ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 120 രൂപയാണ്. ഒരു പവന് വർധിച്ചത് 1200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,535 രൂപ. പവന്റെ (എട്ട് ഗ്രാം) വില 52,280 രൂപയാണ്.
ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിട്ടുള്ള സ്വർണവില (പവൻ നിരക്കിൽ)
ഏപ്രിൽ 1 – 50,880 രൂപ (680 രൂപ കൂടി)
ഏപ്രിൽ 2 – 50,680 രൂപ (200 രൂപ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 3 – 51,280 രൂപ (600 രൂപ കൂടി)
ഏപ്രിൽ 4 – 51,680 രൂപ (400 രൂപ കൂടി)
ഏപ്രിൽ 5 – 51,320 രൂപ (320 രൂപ കുറഞ്ഞു.)
ഏപ്രിൽ 6 – 52,280 രൂപ ((1200 രൂപ കൂടി, ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ് നിരക്ക്)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.
ഇന്നത്തെ വെള്ളി വില
സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിക്ക് 2 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 87 രൂപയാണ്.
<https://zeenews.india.com/malayalam/movies/today-april-6th-gold-rate-in-kerala-reports-another-records-1000-rupees-massive-hike-192114