Malayalam News Crime News
കാസർഗോഡ്: മൂളിയാറിൽ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതായി റിപ്പോർട്ട്. കാസർഗോഡ് കോപ്പാളംകൊച്ചിയിൽ താമസിക്കുന്ന ബിന്ദുവാണ് തന്റെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
കുടുംബ പ്രശ്‌നമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് ഇന്നലെ ഉച്ചയോടെയായിരുന്നു. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ബിന്ദു കുഞ്ഞിനെ കൊന്നശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിന്ദുവിന്റെ ഭർത്താവ് ഗർഫിലാണ്. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകൻ കൂടിയുണ്ട്.
ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത എന്ത്? കോടതിയെ എങ്കിലും ബോധ്യപ്പെടുത്തൂവെന്ന് ഇഡിയോട് ഹൈക്കോടതി
മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത എന്തെന്ന് ഹൈക്കോടതി. കുറഞ്ഞപക്ഷം കോടതിയോട് എങ്കിലും കാര്യം വ്യക്തമാക്കണമെന്നാണ് ഇഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.തോമസ് ഐസക്കിന് എന്തിനുവേണ്ടിയാണ് ചോദ്യം ചെയ്യുന്നത് എന്ന് വ്യക്തമായി കോടതിയിൽ ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം. മസാല ബോണ്ട് ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവയാണ് ഇഡിക്ക് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
അന്തിമ തീർപ്പിനു വേണ്ടി ഇഡി സമൻസിനെതിരായ ഹർജി മാറ്റിയപ്പോൾ ഇഡി വീണ്ടും സമൻസ് അയച്ചുവെന്ന് തോമസ് ഹൈക്കോടതിയെ അറിയിച്ചു. അനുകൂല ഉത്തരവിടാത്തതിനാൽ ഹാജരാകാൻ ഒരു അവസരം കൂടി നൽകാമെന്നും, മസാല ബോണ്ട് വഴി കൈപ്പറ്റിയ തുക എങ്ങനെ ചെലവഴിച്ചു എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമായിരുന്നു സമൻസിൽ ഉണ്ടായിരുന്നത്. അതേസമയം മസാല ബോണ്ട് കേസിൽ ഇഡി നടത്തുന്നത് അധികാരം വിനിയോഗം ആണെന്ന വാദം കിഫ്ബിയും ഹൈക്കോടതിയിൽ നടത്തിയിരുന്നു. സംസ്ഥാന സർക്കാറിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് അത് ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിച്ചതെന്നും 200 അധികം രേഖകളിലാണ് ഒപ്പു വച്ചിരുന്നത് എന്നും കിഫ്ബി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
<https://zeenews.india.com/malayalam/crime-news/mother-died-by-suicide-after-killing-4-month-daughter-in-maooliyar-kasargod-192089