കാര്‍ത്തികേയയുടെ രണ്ടാം ഭാഗത്തില്‍ മലയാളി താരം അനുപമ പരമേശ്വരനും
Malayalam actor Anupama Parameswaran in the second part of Karthikeya
കാര്‍ത്തികേയ 2 പ്രദര്‍ശനത്തിനായുള്ള മിനുക്കു പണികളിലാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് ചന്തു മുണ്ടേടിയാണ്. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ്. ചിത്രത്തില്‍ ടൈറ്റില്‍ റോളില്ലെങ്കിലും മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. ഇപ്പോള്‍ കാര്‍ത്തികേയ 2ന്റെ ഹാഷ്ടാഗ് പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിലെ നായകന്‍ നിഖിലും നിര്‍മാതാവ് അഭിഷേകും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അനുപം ഖേറിനും നിഖിലിനുമൊപ്പം മലയാളി താരം അനുപമ പരമേശ്വരനും ചിത്രത്തില്‍ എത്തുന്നുണ്ട്. നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കാര്‍ത്തികേയയുടെ രണ്ടാം ഭാഗമാണ് കാര്‍ത്തികേയ 2. അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലില്‍ സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് ബോളിവുഡ് താരം അനുപം ഖേര്‍ ചിത്രത്തില്‍ എത്തുന്നത്. കാര്‍ത്തികേയ 2 ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
കാര്‍ത്തികേയ 2 തുടക്കം മുതലേ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്. നിഖില്‍, അനുപമ പരമേശ്വരന്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് പുറമെ ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മ്മാതാക്കള്‍ ടി ജി വിശ്വ പ്രസാദും അഭിഷേക് അഗര്‍വാളുമാണ്. സഹ നിര്‍മ്മാതാവ് വിവേക്, കുച്ചിഭോട്‌ല. ബാനര്‍ പീപ്പിള്‍ മീഡിയ ഫാക്ടറി & അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, സംഗീതം കാലഭൈരവ, ഛായാഗ്രാഹകന്‍ കാര്‍ത്തിക് ഘട്ടമനേനി, കലാസംവിധാനം സാഹി സുരേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.