Qatar

മലർവാടി “സമ്മർ സ്മൈൽ” ഓൺലൈൻ വെക്കേഷൻ ക്യാമ്പിന്റെ സമാപനം ഓഗസ്റ്റ്‌ 27 ന്.

Malarvadi "Summer Smile" Online Vacation Camp concludes on August 27

ദോഹ: മലർവാടി മദീനഖലീഫ സോൺ ഒരു മാസക്കാലമായി നടത്തി വരുന്ന “സമ്മർ സ്മൈൽ” ഓൺലൈൻ വെക്കേഷൻ ക്യാമ്പിന്റെ സമാപനം വ്യാഴാഴ്ച്ച, 27 ഓഗസ്റ്റ്‌ 2020 രാത്രി 8 മണിക്ക് ഫേസ്ബുക്ക് ലൈവ് (FB Live) പ്രോഗ്രാമായി നടക്കുന്നതാണ്.
മലർവാടി ബാലസംഘം സംസ്ഥാന സമിതി അംഗംവും ചിൽഡ്രൻസ് തിയേറ്റർ കേരള കൺവീനറുമായ അൻസാർ നെടുമ്പാശ്ശേരി മുഖ്യാഥിതിയായിരിക്കും.

മലർവാടി കുരുന്നുകളുടെ സ്നേഹ കലാ വിരുന്ന് വീക്ഷിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സഘാടക സമിതി അറിയിച്ചു. സി.ഐ.സി. മദീന ഖലീഫ സോണിന്റെ ഫേസ്ബുക്ക് പേജിലാണ് സമാപനം ലൈവായി സംപ്രേഷണം ചെയ്യുക : www.facebook.com/cicmkz

കോവിഡ്-19 കാരണം കുട്ടികൾക്ക് ഇപ്രാവശ്യത്തെ വെക്കേഷനിൽ നാട്ടിൽ പോകാനോ, ഖത്തറിലെ പാർക്കുകളിൽ പോലും പോകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ, അവരുടെ സമയം ഏറ്റവും ഫലപ്രദമാക്കുക, അവരുടെ ജീവിതത്തിൽ ഉടനീളം കൂടെ നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ വെക്കേഷൻ ക്യേമ്പ് “സമ്മർ സ്മൈൽ” നടത്തിയത്.

ആഴ്ചയിൽ മൂന്ന് ദിവസം തജ്‌വീദ് ക്‌ളാസും 2 ദിവസം ഫൺ അവറും ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 12 ക്ലാസുകൾ ആയാണ് തജ്‌വീദ് ക്ലാസ് നടത്തിയത്. സൗദ P.k, സാജിത ഇസ്മായിൽ, സഫീറ, ഫാത്തിമ തസ്‌ലിയ, ഷാഹിദ ജാസ്മിൻ, ശർമിന ഷുക്കൂർ, കമറുന്നീസ അബ്ദുള്ള, സൈനബ്‌ സുബൈർ, ആരിഫ എന്നീ പ്രഗത്ഭരായ അദ്ധ്യാപികമാരാണ് തജ്‌വീദ് ക്ലാസ് എടുത്തത്. ഫൺ അവറിൽ ഫിലിം ഷോ, സുംബാ, സ്റ്റോറി ടൈം, ഫോട്ടോഗ്രഫി , ഫൺ ക്രാഫ്ട്സ്, ബുക്ക്‌ കവർ മേക്കിങ്, ക്രീയേറ്റീവ് റൈറ്റിങ് , ന്യൂസ്‌ റീഡിങ്, മോട്ടിവേഷണൽ സ്പീച് വർക് ഷോപ്പുകളാണ് നടത്തിയത്. കുട്ടികളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഗ്രൂപ്പുകളായാണ് (4-6) & (7- 13) ക്ലാസ് നടത്തിയത്, ക്യാമ്പിൽ 200 ലധികം കുട്ടികൾ പങ്കെടുത്തു.

മലർവാടി സോണൽ കോർഡിനേറ്റർ ബബീന ക്യേമ്പിന് നേതൃത്വം നൽകി മലർവാടി യൂണിറ്റ് കോർഡിനേറ്റേഴ്‌സ് ആയ, ഷെബീബ അബ്ദുൾ നാസിർ, മർവ യാസീൻ, സെനിയ,മുനീഫ റഷാദ്, റഹീന സമദ്, ഷമീമ അബ്ദുൾ റഷീദ്, ഷമീറ, ജാസ്മിൻ മുനീർ, ജബീന അലി, ശസ്‌നിയ മുനീർ, സജ്‌ന ആർ ഖാലിദ്, ഫാരിസ അബ്ദുൾ അസീസ് എന്നിവർ ക്യേമ്പിലുടനീളം പരിപാടികൾ തിയന്ത്രിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button