മലർവാടിഖത്തർ “സമ്മർ സ്മൈൽ” ഓൺ ലൈൻ വെക്കേഷൻ ക്യാമ്പ് സമാപിച്ചു.
Malarvadi Qatar "Summer Smile" Online Vacation Camp Completed.
ദോഹ: മലർവാടി മദീന ഖലീഫ സോൺ ഒരു മാസക്കാലമായി നടത്തി വന്ന “സമ്മർ സ്മൈൽ” ഓൺ ലൈൻ വെക്കേഷൻ ക്യാമ്പിന് ഫേസ്ബുക് ലൈവിലൂടെ സമാപനം കുറിച്ചു. പരിപാടിയിൽ മലർവാടി സംസ്ഥാന സമിതി അംഗവും ചിൽഡ്രൻസ് തിയേറ്റർ കേരള കൺവീനറുമായ അൻസാർ നെടുമ്പാശ്ശേരി മുഖ്യാതിഥിയായിരുന്നു. വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി, മലർവാടി കോർഡിനേറ്റർ റഫ്ന ഷാനവാസ്, CIC മദീന ഖലീഫ സോണൽ പ്രസിഡന്റ് റഹീം ഓമശ്ശേരി, മലർവാടി തനിമ കോർഡിനേറ്റർ അലി ഇല്ലത്ത് എന്നിവർ ആശംസകളർപ്പിച്ചു.
മലർവാടി കുരുന്നുകളുടെ കലാപരിപാടികളും, ക്യാമ്പ് അനുഭവങ്ങളും പരിപാടിയെ ധന്യമാക്കി. Covid 19 പശ്ചാത്തലത്തിലെ വെക്കേഷൻ കാലഘട്ടത്തെ ഒരു പിടി നല്ല ഓർമ്മകളാക്കി മാറ്റാൻ ക്യാമ്പിന് കഴിഞ്ഞെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് രണ്ടിന് എം.എ സിയാദ് ഉദ്ഘാടനം ചെയ്ത ക്യാമ്പിന് ദോഹയിലെ പ്രശസ്ത കലാകാരന്മാരായ ബാസിത് ഖാൻ ,ഫൈസൽ അബൂബക്കർ എന്നിവരുൾപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ് അധ്യാപകരായെത്തിയത്. തജ് വീദ് ക്ലാസ്, ഫിലിം ഷോ, സുമ്പാ, സ്റ്റോറി ടൈം, ഫോട്ടോഗ്രഫി , ഫൺ ക്രാഫ്റ്റ്സ്, ബുക്ക് കവർ മേക്കിങ്, ക്രീയേറ്റീവ് റൈറ്റിങ് , ന്യൂസ് റീഡിങ്, മോട്ടിവേഷണൽ സ്പീച്ച് എന്നിങ്ങനെ വ്യത്യസ്തങ്ങളായ വർക്ക് ഷോപ്പുകളാണ് ക്യാമ്പിൽ സംഘടിപ്പിച്ചത്.
സി.ഐ.സി മദീന ഖലീഫ സോണൽ സെക്രട്ടറി നൗഫൽ പാലേരി ,വിമൻ ഇന്ത്യ മദീന ഖലീഫ സോണൽ പ്രസിഡൻ്റ് ഷഫ്‌ന വാഹദ്, മലർവാടി കോർഡിനേറ്റർ ബബീന ബഷീർ, സാലിം വേളം, ജസീം, യാസിർ എം. അബ്ദുല്ല, ഫൗസിയ ജൗഹർ, ഷെബീബ, മലർവാടി കോർഡിനേറ്റേഴ്സ് പരിപാടികൾക്ക് നേതൃത്വം നൽകി.