Qatar
മലപ്പുറം ജില്ലാ സൗഹൃദ വേദി ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു
Malappuram Jilla Souhrtha Vedi Qatar organized Onam celebrations
ദോഹ: മലപ്പുറം ജില്ലാ സൗഹൃദ വേദി-ഖത്തർ ഒലീവ് റെസ്റ്റോറെന്റിന്റെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച് പൂക്കളമൊരുക്കിയും ഓണപ്പാട്ടുകൾ പാടിയും മധുരം പങ്കുവച്ചുമായിരുന്നു ഒത്തുചേരൽ. ആഗോളമഹാമാരിയുടെ പിടിയിൽ നിന്ന് മുക്തി നേടിയതിനു ശേഷം സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് പരിപാടിക്ക് ശേഷം നടന്ന യോഗത്തിൽ ഷാജി അയിരൂർ അഭിപ്രായപ്പെട്ടു. ഫൈസൽ ഓട്ടോമാക്സ്, മുബാറക്ക് അഹമ്മദ് , ലിൻഷ റിയാസ്, കേശവ് ദാസ്, ശിഹാബ് നരണിപ്പുഴ, അമീർ കോട്ടപ്പുറത്ത്,സലീം ഇടശ്ശേരി, സിദ്ധിഖ് ചെറുവല്ലൂർ, നൂറുദ്ധീൻ തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.