അറ്റകുറ്റപ്പണി; മാഹി പാലം തിങ്കളാഴ്ച മുതല് അടയ്ക്കും
Mahe Bridge will be closed from Monday due to maintenance work Malayalam News

Mahe Bridge will be closed from Monday due to maintenance work Malayalam News
കോഴിക്കോട്: അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ച കണ്ണൂർ ദേശീയപാതയിലെ മാഹിപാലം തിങ്കളാഴ്ച്ച അടയ്ക്കും. ഏപ്രിൽ 29 മുതൽ മെയ് 10 വരെ 12 ദിവസത്തേക്കാണ് ഈ ഭാഗത്തെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബസ് ഉൾപ്പടെയുള്ള കോഴിക്കോടു നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴി പോകണമെന്നാണ് നിർദ്ദേശം. അതേസമയം തലശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപ്പാലം വഴിയോ പോകണം.
വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ എംഡിഎംഎ പിടികൂടി
വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ 100.222 ഗ്രാം എം.ഡി.എം.എയുമായി കർണാടക സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. ദക്ഷിണ കന്നട സുള്ളു ആലട്ടി വില്ലേജിൽ കോൽച്ചാർ കുമ്പക്കോട് വീട്ടിൽ ഉമ്മർ ഫാറൂഖ്, എനവറ വീട്ടിൽ എ.എച്ച്. സിദ്ദീഖ് എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തും സംഘവും ചെയ്തത്.
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എംഎ.യുമായി പ്രതികൾ പിടിയിലായത്. പ്രതികൾ ബംഗളൂരുവിൽനിന്ന് ഒന്നരലക്ഷം രൂപക്ക് വാങ്ങിയ എം.ഡി.എം.എ മലപ്പുറത്തെത്തിച്ച് നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപക്ക് വിൽപന നടത്താനാണ് ഇവ കടത്തിക്കൊണ്ടുവന്നത്. പ്രതികൾ എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.
<https://zeenews.india.com/malayalam/kerala/mahe-bridge-will-be-closed-from-monday-due-to-maintenance-work-194008