പെർഫ്യൂം മുതൽ കോണ്ടം വരെയുള്ള വസ്‌തുക്കളുടെ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി
Madras High Court bans advertisements for items ranging from perfume to condom
ചെന്നൈ: അശ്ലീലത പ്രകടമാക്കുന്ന പരസ്യങ്ങൾ നിരോധിച് മദ്രാസ് ഹൈക്കോടതി. ചെന്നൈ വിരുത് നഗറിലെ രാജപാളയം സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതി പരസ്യങ്ങൾക്ക് താൽക്കാലില വിലക്കേർപ്പെടുത്തിയത്. ഹർജി രണ്ടാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അശ്ലീലത പ്രകടമാക്കുന്നതെന്ന് ആരോപിക്കുന്ന ഗർഭനിരോധന വസ്‌തുക്കളുടെ പരസ്യങ്ങൾ, കോണ്ടം, ലൈംഗിക ശേഷി വർധിപ്പിക്കാനുള്ള മരുന്നുകൾ, അടിവസ്‌ത്രങ്ങൾ, സോപ്പ്, പെർഫ്യൂം, ഐസ്‌ക്രീം, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ പരസ്യങ്ങൾക്കാണ് കോടതി വിലക്കേർപ്പെടുത്തിയതെന്ന് ‘ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്‌തു.
ജസ്‌റ്റീസ് എൻ കിറുപാകരൻ, ബി പുഗളേന്ദി എന്നിവരുടെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. താൽക്കാലില നിരോധനം ഏർപ്പെടുത്തിയ കോടതി ഈ വിഷയത്തിൽ വിവര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും തമിഴ്‌നാട് വികസന വകുപ്പിനോടും അഭിപ്രായം ചോദിച്ചിട്ടുണ്ട്. രണ്ടാഴ്‌ചയ്‌ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇവരുടെ റിപ്പോർട്ട് കോടതി പരിശോധിക്കും.
ഇത്തരം പരസ്യങ്ങളിൽ അശ്ലീലത വ്യാപകമാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. യുവതലമുറയെ സ്വാധീനിക്കുന്ന തരത്തിലാണ് ഈ പരസ്യങ്ങളുടെ ആവിഷ്‌കാരം. ആക്ഷേപകരമായ രീതിയിലാണ് സ്‌ത്രീകളെ പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരസ്യങ്ങൾ സെൻസർ ചെയ്യേണ്ടതുണ്ട്. സെൻസർ ബോർഡിൻ്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.