ദോഹ: പതിനെട്ട് വയസ്സ് പൂർത്തിയായ ഖത്തറിലുള്ള മലയാളി പ്രവാസികൾക്കും, മുൻ ഖത്തർ പ്രവാസികൾക്കും വേണ്ടി മാധ്യമം ക്ലബ്ബ് ഖത്തർ ചെറുകഥാ മത്സരം നടത്തുന്നു.
“അതിജീവനം” എന്ന വിഷയത്തിൽ നേരത്തെ പ്രസിദ്ധീകരിക്കാത്ത സ്വന്തം ചെറുകഥയാണ് മത്സരത്തിനായി അയക്കേണ്ടത്. കഥയുടെ ദൈർഘ്യം നാല് പേജിൽ കവിയരുത്.
സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്തോ – കയ്യക്ഷരത്തിൽ വ്യക്തമായി എഴുതി സ്കാൻ ചെയ്തോ മാധ്യമം ക്ലബ് ഈമെയിൽ അഡ്രസ്സിൽ “ഒക്ടോബര് 10” ന് മുമ്പായി അയക്കേണ്ടതാണ്.
ചെറുകഥ അയക്കേണ്ട വിലാസം madhyamamclub@gmail.com