അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ മോഷണം; ഒന്നരക്കോടി രൂപയുമായി മലയാളി ജീവനക്കാരൻ മുങ്ങി!
Lulu employee disappears after allegedly stealing Dh600000
Lulu employee disappears after allegedly stealing Dh600000 Malayalam News
അബുദാബി: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ മുങ്ങിയതായി റിപ്പോർട്ട്. അൽ ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
15 വർഷമായി സർവ്വീസിലുണ്ടായിരുന്ന മുഹമ്മദ് നിയാസിനെതിരെ സ്ഥാപനം അബുദാബി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. മിനിഞ്ഞാന്ന് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയിൽ ആറ് ലക്ഷത്തോളം ദിർഹത്തിന്റെ കുറവാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. നിയാസ് പാസ്പോർട്ട് ഉപേക്ഷിച്ചാണ് അപ്രത്യക്ഷനായത്. യുഎഇയിലുണ്ടായിരുന്ന നിയാസിന്റെ കുടുംബവും തൊട്ടുമുൻപ് നാട്ടിലേക്ക് മടങ്ങിയിരുന്നു. എംബസി വഴി കേരള പോലീസിലും ലുലു പരാതി നൽകിയിട്ടുണ്ട്.
കുവൈത്തിൽ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് അഞ്ചു ദിവസമാണ് അവധി ലഭിക്കുന്നത്. ഈ തീരുമാനം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്.
അവധി ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ്. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുകയെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
Latest Malayalam News
<https://zeenews.india.com/malayalam/nri/lulu-employee-disappears-after-allegedly-stealing-dh600000-family-missing-190896