Kerala

‘കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ’; ഹൃദയസ്പർശിയായ കുറിപ്പുമായി കെകെ ശൈലജ

‘Longing to regain that good fortune’; KK Shailaja with a heart touching note

തിരുവനന്തപുരം: അമ്മയുടെ ഓർമ്മദിവസത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. ഒക്‌ടോബർ 20 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിവസമാണ് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലാണ് അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്. 2016 ഒക്ടോബർ 20 നായിരുന്നു തന്‍റെ 82ാം വയസിൽ ശാന്തമ്മ അന്തരിച്ചത്. സ്വന്തം പേരിന്റെ അർത്ഥം സ്വഭാവം കൊണ്ട് അന്വർത്ഥമാക്കിയ അമ്മ, നാട്ടുകാർക്കും വീട്ടുകാർക്കും ശാന്തമ്മയായിരുന്നെന്ന് പറയുന്ന ആരോഗ്യമന്ത്രി, ആരോടും പകയും വിദ്വേഷവുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയായിരുന്നു തന്റെ കരുത്തെന്നും ഓർക്കുന്നു.

‘സൗമ്യയും ശാന്തയുമായ അമ്മയുടെ ഉള്ളിൽ എന്റെ സ്വകാര്യ ദു:ഖങ്ങളും ദുർബലതകളും അലിയിച്ചു കളയാൻ പോന്ന സ്നേഹ സാഗരം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. എല്ലാ വിഹ്വലതകളും കുടത്തെറിത്ത് എന്നെ മുന്നോട്ടു നയിച്ച എന്തോ ഒന്ന്. കൊതിച്ചു പോകുന്നു ഒരിക്കൽകൂടി ആ സൗഭാഗ്യം തിരിച്ചു കിട്ടാൻ.’ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.

‘അമ്മക്കേറെ ഇഷ്ടമായിരുന്ന ഭാസ്കരേട്ടനേയും മക്കൾ ശോഭിത്തിനേയും ലസിത്തിനേയും ഞങ്ങളെല്ലാവരേയും വിട്ട് അമ്മ പോയി. ഒരിക്കലും തിരിച്ചുവരാത്ത ലോകത്തിലേക്ക്. എങ്കിലും കൂടെയുണ്ട് ഓരോ ശ്വാസത്തിലും’ എന്ന് പറഞ്ഞുകൊണ്ടാണ് ശൈലജ ടീച്ചർ തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button