ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം
Lok Sabha Election these can be used as identification documents Malayalam News

Lok Sabha Election these can be used as identification documents Malayalam News
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താൻ കമ്മീഷൻ സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയൽ രേഖയ്ക്ക് പകരമായി വോട്ടർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാവുന്നതാണ്. 13 തിരിച്ചറിയൽ രേഖകളാണ് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്.
വോട്ടർ ഐഡി കാർഡ് (ഇപിഐസി) ന് പുറമേ ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി (യുഡിഐഡി) കാർഡ്, സർവീസ് ഐഡന്റിറ്റി കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എൻപിആർ സ്‌കീമിന് കീഴിൽ ആർജിഐ നൽകിയ സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എംപി/എംഎൽഎ/എംഎൽസിക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനിൽ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകൾ. തെരഞ്ഞെടുപ്പ് അധികൃതർ നൽകിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടർ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടില്ല.
<https://zeenews.india.com/malayalam/kerala/lok-sabha-election-these-can-be-used-as-identification-documents-193907