India

വോട്ടേഴ്സ് ഐഡി കാർഡില്ലെങ്കിലും നിങ്ങൾക്ക് വോട്ട് ചെയ്യാം; ഈ രേഖകളിൽ ഒന്ന് കൈയ്യിൽ ഉണ്ടായാൽ മതി

Lok Sabha Election 2024

വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് (വോട്ടേഴ്സ് ഐഡി). ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന്  തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്.

അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം: 

1. ആധാര്‍കാര്‍ഡ്

2.പാന്‍കാര്‍ഡ്

3. ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്

4. ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ

5. ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്

6. തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

7. ഡ്രൈവിങ് ലൈസന്‍സ്

8. പാസ്‌പോര്‍ട്ട്

9. എൻ.പി.ആർ സ്മാർട്ട് കാർഡ്

10. ഫോട്ടോ പതിപ്പിച്ച  പെന്‍ഷന്‍ കാര്‍ഡ്

11. എം.പി/എം.എൽ.എ / എം.എൽ.സി എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

12. തൊഴിലുറപ്പ് കാര്‍ഡ്

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button