Kerala

കൗണ്ട് ഡൗൺ സ്റ്റാർട്ടഡ്! കലാശക്കൊട്ട് അവസാനിച്ചു; സംസ്ഥാനം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം

Lok Sabha Election 2024 countdown started Malayalam News

Lok Sabha Election 2024 countdown started Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുതാൻ കേരളം ബൂത്തിലെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ ആവേശത്തിമർപ്പിൽ വിവിധ മുന്നണികൾ. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വലിയ തരത്തിലുള്ള പ്രകടനങ്ങളാണ് വിവിധ മുന്നണികളും കാഴ്ച്ച വെക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. തുടർന്നുള്ള ആറ് മണിക്കൂർ നിശബ് പ്രചാരണമാണ് നടക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ച്ചയാണ്.

പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രിൽ 24 ബുധനാഴ്ച വൈകിട്ട് ആറ് മുതൽ 27 രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഇന്ന് വൈകിട്ട് ആറ് മണിക്ക് പരസ്യപ്രചരണം അവസാനിക്കും. 26ന് ആണ് വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പിന് ശേഷം 27ന് രാവിലെ ആറ് വരെയാണ് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥനും ജില്ലാ കളക്ടറുമായ വിആർ കൃഷ്ണതേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാൾ, വ്യാപാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ, വിനോദ കേന്ദ്രങ്ങൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ വിവിധ സ്വകാര്യ പരിപാടികൾ എന്നിവയ്ക്ക് നിരോധനാജ്ഞ ബാധകമല്ല.

<https://zeenews.india.com/malayalam/kerala/lok-sabha-election-2024-various-fronts-in-the-final-campaigning-its-only-few-hours-before-the-state-reaches-polling-booth-194013

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button