Lok Sabha Election 2024
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ കോൺഗ്രസും യുഡിഎഫും. എസ്ഡിപിഐ സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ യുഡിഎഫിൽ ആലോചന നടന്നു. ഇതു സംബന്ധിച്ച് കോൺഗ്രസിന്റെ നിലപാട് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി ഇന്ന് വ്യാഴാഴ്ച അറിയിക്കും. എസ്ഡിപിഐയുടെ തീരുമാനം യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
യുഡിഎഫുമായി ഒരു കൂടിയാലോചന നടത്താതെയാണ് എസ്ഡിപിഐ സ്വമേധയ പിന്തുണ പ്രഖ്യാപിച്ചത്. ഇത് യുഡിഎഫിന് കേരളത്തിൽ ഉള്ള രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. വ്യക്തികൾ എന്നനിലയിൽ ആരുടെയും വോട്ട് സ്വീകരിക്കും. എന്നാൽ എസ്ഡിപിഐ പോലെയുള്ള തീവ്ര സംഘടനകളുടെ തിരഞ്ഞെടുപ്പിലെ പിന്തുണ വേണ്ടയെന്ന് പരസ്യമായി യുഡിഎഫ് നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും.
REAL ESTATE WEBSITE IN THRISSUR
ഇത് സംബന്ധിച്ച് എ.ഐ.സി.സി.യുടെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല, യുഡിഎഫ്. കൺവീനർ എം.എം. ഹസൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് തുടങ്ങിയ യുഡിഎഫ്. നേതാക്കൾ കൂടിയാലോചന നടത്തിയിരുന്നു. ഇതിന് ശേഷമാണ് തീരുമാനമായതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.