തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ 14 ജില്ലകളിലും ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യം മുന്നൂറ് കടന്ന് ഇടതുമുന്നണി. നിലവില്‍ 350 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നേറുന്നതെങ്കില്‍ 314 സീറ്റുകളുമായി തൊട്ടരികെ യുഡിഎഫുണ്ട്. എന്നാല്‍, 50 പോലും കടക്കാതെ ബിജെപി മൂന്നാം സ്ഥാനത്താണ്.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ചുവപ്പ് മുന്നേറുന്നതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്. എല്‍ഡിഎഫിന്റെ അപ്രതീക്ഷിതമായ മുന്നേറ്റമാണ് കാണാനാകുന്നത്. കോര്‍പ്പറേഷനുകളില്‍ 6 ഇടങ്ങളില്‍ അഞ്ചിടത്തും എല്‍ഡിഎഫ് ആണ് മുന്നില്‍. യുഡിഎഫിന് ഒരു സീറ്റാണുള്ളത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പറേഷനുകളാണ് കേരളത്തിലുള്ളത്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോര്‍പറേഷനുകളില്‍ ഇടതുമുന്നണി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
ജില്ലാ പഞ്ചായത്തിലും ലീഡ് നില മാറിമറിയുകയാണെങ്കിലും എല്‍ഡിഎഫ് തന്നെയാണ് മുന്നിലുള്ളത്. ജോസ് കെ മാണിയുടെ തട്ടകത്തിലുള്ള മണ്ഡലങ്ങളില്‍ നേടിയ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങില്‍ അപ്രതീക്ഷിത വിജയം നേടിക്കൊടുത്തതെന്ന് കണക്കുകളില്‍ വ്യക്തമാണ്.