India
ബിനീഷ് കോടിയേരിയെ കാണാന്‍ കാണാന്‍ അഭിഭാഷകര്‍ ഇ.ഡി.ആസ്ഥാനത്തെത്തി
Lawyers went to the ED headquarters to meet Bineesh Kodiyeri.
ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതിനിടെ ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബെംഗളൂരുവിലെ ഇ.ഡി.ആസ്ഥാനത്തെത്തി.
കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നല്‍കുകയും അഭിഭാഷകര്‍ക്ക് കാണുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തത്.
ബന്ധുക്കളേയും അഭിഭാഷകരേയും കാണാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു തിങ്കളാഴ്ച ബിനീഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ അഭിഭാഷകരെ കാണാമെന്ന് കോടതി അറിയിച്ചു. അഭിഭാഷക സംഘം ഇ.ഡി ആസ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ബിനീഷുമായി സംസാരിക്കാനുള്ള അനുമതിയുള്ളത്.
തിരുവനന്തപുരത്ത് അടക്കം ബിനീഷിന് വന്‍തോതിലുള്ള ബിനാമി ഇടപാടുണ്ടെന്നാണ് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.