Entertainment

‘പുതുമുഖങ്ങള്‍ ഒന്നിക്കുന്ന ‘ലാല്‍ ജോസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

'Lal Jose' first look poster with newcomers

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി എത്തുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് . മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്‍റെ പേരുതന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍.

ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടൈനറാണ് ലാല്‍ജോസ്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദര്‍ശ് എന്നിവരുമുണ്ട്. ബാനര്‍ 666 പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കബീര്‍ പുഴമ്പ്ര, ഡി.ഒ.പി. ധനേഷ്, സംഗീതം ബിനേഷ് മണി, ഗാനരചന ജോ പോള്‍, മേക്കപ്പ് രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് റസാഖ് തിരൂര്‍, ആര്‍ട്ട് ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍ എന്നിവരാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button