Kerala

ഇഡി വിളിപ്പിച്ചത് സാക്ഷിമൊഴിയെടുക്കാനെന്ന് കുഞ്ഞാലിക്കുട്ടി

Kunhalikutty said that ED was called to testify

തിരുവനന്തപുരം: ചന്ദ്രിക കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും നിയമസഭാ കക്ഷി നേതാവുമായ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുമായി ബന്ധപ്പെട്ടു പുറത്തുവന്ന വ്യാജ വാർത്തകളിൽ വ്യക്തത വരുത്താനാണ് ഇഡി വിളിപ്പിച്ചത്. തന്നെ വിളിപ്പിച്ചത് സാക്ഷി മൊഴിയെടുക്കാനാണെന്നും കഞ്ഞാലിക്കുട്ടി പറഞ്ഞു.

പല കേസുകളിലേയും പോലെ ഇതിലും രാഷ്ട്രീയമുണ്ട്. എഴുതി വെച്ചതുപോലെ പത്രം നടത്തിപ്പ് നടക്കില്ല. പല പ്രശ്നങ്ങളും എല്ലാവരും നേരിടേണ്ടി വരും. ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിൽ അറിയാവുന്ന കാര്യങ്ങൾ പറയാനാണ് പോകുന്നതെന്നും ഇഡിക്കു മുന്നിൽ ഹാജരാകുന്നതിനു മുമ്പ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഡി ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ അക്കൗണ്ടിൽ നോട്ട് നിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ടാണ് ഇഡി കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. നേരത്തെ പത്രത്തിന്റെ പ്രധാന പ്രതിനിധികളെ ഇഡി ചോദ്യം ചെയ്തിരുന്നു. പണം എവിടെനിന്ന് ലഭിച്ചു, എന്തിനുവേണ്ടി വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളാകും കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഇഡി ചോദിച്ചറിയുക.

അതേസമയം ഹരിതയുമായി ബന്ധപ്പെട്ട് ദേശീയ കമ്മിറ്റി അടക്കം സ്വീകരിച്ച എല്ലാ നിലപാടുകളും ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെൺകുട്ടികളെ മുഖ്യധാരയിലേക്ക് പിടിച്ചുയർത്തിയതിൽ മുസ്ലിം ലീഗിന് വലിയ പങ്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലാ ബിഷപ്പ് നടത്തിയ നാ‍ര്‍ക്കോട്ടിക്ക് ജിഹാദ് പരാമ‍ര്‍ശവുമായി ബന്ധപ്പെട്ടും കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്താനില്ല, മതേതരത്വം തകരരുതെന്നാണ് നിലപാടാണ്. കേരളത്തിൽ സമാധാന അന്തരീക്ഷമാണ് വേണ്ടത്. ച‍ര്‍ച്ചകളൊന്നും ഇല്ലെന്നു പറയാൻ കഴിയില്ല. അത്തരം വാശികളൊന്നും ആ‍ര്‍ക്കും വരാൻ പാടില്ല. ഇത്തരം വിഷയങ്ങൾ ച‍ര്‍ച്ച ചെയ്ത് സാമൂഹിക അന്തരീക്ഷം വഷളാക്കരുതെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ ച‍ര്‍ച്ച വേണ്ടെന്ന നിലപാട് മുസ്ലിം ലീഗിനല്ല മറ്റാ‍ര്‍ക്കും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button